Tuesday, March 19, 2024
HomeKeralaമൂന്നുദിവസമായി സ്വർണവില ഉയർന്നുതന്നെ, ഇന്നത്തെ നിരക്ക് അറിയാം

മൂന്നുദിവസമായി സ്വർണവില ഉയർന്നുതന്നെ, ഇന്നത്തെ നിരക്ക് അറിയാം

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായി. വെള്ളിയാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയാണ് വർധിച്ചത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്വർണ വ്യാപാരം നടന്നത്. തിങ്കളാഴ്ച സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.

ഓഗസ്റ്റ് ഒൻപത് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില.

സ്വർണ്ണ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഓഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിൽ പവന് 36,000 രൂപയിൽ ആയിരുന്നു വ്യാപാരം. ഇതാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാൽ പിന്നീട് വില ഇടിയുകയായിരുന്നു.
വെള്ളി വില

വിവിധ സംസ്ഥാനങ്ങളിലെ നികുതിയും മറ്റും അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്വര്‍ണ വിലയിൽ വ്യത്യാസമുണ്ട്.

ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇതനുസരിച്ച് ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല.

പൊതുജനത്തിന് കയ്യിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് ബാധകമല്ല. മുൻപ് പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നടപ്പാക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ.

ഹാള്‍ മാര്‍ക്കിംഗ് സ്വര്‍ണം മാത്രം വിപണിയിലെത്തുന്നത് പൊതുജനങ്ങള്‍ക്ക് ശുദ്ധമായ സ്വര്‍ണം കിട്ടാന്‍ കാരണമാകുമെന്ന് ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രഷനുള്ള കടയുടമകള്‍ പറയുന്നു. അതേസമയം, ബിഐസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷന്‍ ഇല്ലാത്ത കടയുടമകള്‍ ആശങ്കയിലാണ്. നിലവില്‍ വിപണിയിലുള്ള എല്ലാ സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്ത് വില്‍ക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടു വെക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular