Connect with us
Malayali Express

Malayali Express

ആരോഗ്യനില തൃപ്തികരം : ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

LATEST NEWS

ആരോഗ്യനില തൃപ്തികരം : ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

Published

on

വാഷിങ്ടണ്‍ : കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപിനും ഭാര്യ മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില കുറച്ചു ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.വിദഗ്ധ ചികിത്സക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയ പ്രസിഡണ്ടിനെ ആന്റിബോഡി, സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയനാക്കിയതായും മാധ്യമങ്ങള്‍ അറിയിച്ചു. 74കാരനായ ട്രംപിന്റെ പ്രായം കൂടി കണക്കിലെടുത്താണ്, രോഗം മൂര്‍ച്ഛിച്ചാല്‍ മാത്രം നല്‍കുന്ന ചികിത്സകള്‍ അദ്ദേഹത്തിന് നേരത്തെ നല്‍കിയത്.

ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ്‌ ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് ട്രംപ് നിരീക്ഷണത്തില്‍ പോകുന്നതും കോവിഡ് പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചതും.

Continue Reading

Latest News