KERALA
കോവിഡ് വ്യാപനം: പി.എസ്.സി നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി വഴി നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവരാണെങ്കില്‍ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആണെങ്കില്‍ അപേക്ഷ നല്കിയാല് അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാനും ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനും അനുവദിക്കും. ഇനി നിയമം ലഭിച്ചയാള്‍ വിദേശത്ത് ആണെങ്കില്‍ രാജ്യാന്തര വിമാന സര്‍വീസ് പുന:രാരംഭിച്ച് നാട്ടില്‍ മടങ്ങിയെത്തി ക്വാറന്റീന് പൂര്‍ത്തിയാക്കി 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം.
അതേസമയം ഉദ്യോഗാര്‍ത്ഥി കോവിഡ് ബാധിതനാണെങ്കില്‍ അത് അറിയിച്ചതിനു ശേഷം കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കാം. രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന്റെ സാക്ഷ്യപത്രവും ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. ഹോട്ട്സ്പോട്ട്/കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ പ്രദേശം പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം 10 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. നിരീക്ഷണത്തില്‍ തുടരുന്നവര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം.
എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാതെ നിശ്ചിത കാലാവധിക്കുള്ളില്‍ സര്‍വീസില്‍ പ്രവേശിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവ് എന്‍ജെഡിയായി കണക്കാക്കി പിഎസ് സിക്ക് റിപ്പോര്‍ട്ടു ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
INDIA4 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA4 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA4 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA4 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA4 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA4 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല
-
KERALA4 hours ago
സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്
-
KERALA5 hours ago
കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്