KERALA
കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ എങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാകുമെന്ന് ചെന്നിത്തല

സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം യൂണീടാക് യു.എ.ഇ കോണ്‍സുലേറ്റിന് വാങ്ങി നല്കിയ ഐ ഫോണ്‍ പാരിതോഷികമായി വാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടിയ കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം മകന് മയക്കുമരുന്ന് കേസില്‍ കുടുങ്ങാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ താന്‍ പങ്കെടുത്താല്‍ അതെങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാകും. എനിക്കൊപ്പം ബി.ജെ.പി നേതാവ് ഒ. രാജഗോപാലും സി.പി.എം നേതാവ് എം. വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കൊ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താന്‍ കാരാട്ട് റസാഖിന്റെ മിനി കൂപ്പറില്‍ കയറിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
തനിക്ക് വാങ്ങിയെന്ന് പറയുന്ന ഐ ഫോണ്‍ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ച് ആരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഈ സര്‍ക്കാരിനെതിരെ ഞാന്‍ പോരാടുന്നത് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയില്‍ നിന്നും ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
-
INDIA4 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA4 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA4 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA4 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA4 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA4 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല
-
KERALA4 hours ago
സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്
-
KERALA5 hours ago
കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്