INDIA
കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം പുകയുന്നു, 28 ട്രെയിനുകള്‍ റദ്ദാക്കി

കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം പുകയുന്നു. വിവാദമായ മൂന്ന് കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം സെപ്റ്റംബര്‍ 29 വരെ തുടരുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം തെറ്റദ്ധരിപ്പിച്ചതിനെ തുടര്‍ന്നുള്ള സമരമല്ലിതെന്നും, ബില്‍ മുഴുവന്‍ കൃത്യമായി വായിച്ച് മനസിലാക്കിയതാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.
ബില്ലിനെതിരെ കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തുന്നതില്‍ പ്രധാനമന്ത്രി നരേേ്രേന്ദാഡി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ അത് ശരിയല്ല. ഞങ്ങള്‍ ബില്ലുകള്‍ വ്യക്തമായി വായിച്ചു. കര്‍ഷക ബില്ലില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോര്‍പറേറ്റുകളാണ് മോഡിയെ നിര്‍ബന്ധിച്ചത്. രാജ്യത്തുടനീളമുള്ള കര്‍ഷകരില്‍ നിന്ന് തങ്ങള്‍ക്ക് പിന്തുണയേറുന്നു. ഇത് വന്‍ ജന മുന്നേറ്റമാണ്.
ഈ ബില്ലുകള്‍ പിന്‍വലിക്കണം.. ബില്ലുകള്‍ പഞ്ചാബിയിലേക്ക് മാറ്റി കര്‍ഷകര്‍ക്ക് നല്കിയ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ഈ പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ഒപ്പം കൂട്ടില്ലെന്നും അദേഹം വ്യക്തമാക്കി. മൂന്നാം ദിവസവും ട്രെയിന്‍ തടയല്‍ സമരം തുടരുന്നതിനാല്‍ 28 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.
-
KERALA7 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA7 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA8 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA9 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA9 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA9 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA9 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA9 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന