Connect with us
Malayali Express

Malayali Express

കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

KERALA

കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

Published

on

തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ നിയമോപദേശം തേടാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കിയത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്ലുകള്‍ പാസാക്കിയത്. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ഗുരുതരമായ ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നവയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറുന്നവയാണ്. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണ് നിയമ നിര്‍മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നതെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മോദിയുടെ യാത്രകള്‍; അഞ്ച് വര്‍ഷത്തിനിടെ 58 രാജ്യങ്ങള്‍, ചെലവ് 517 കോടി

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാരെ രാജ്യസഭയില്‍ നിന്നു നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തത് വലിയ വിവാദമായിരുന്നു. എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, താങ്ങുവിലയില്‍ താഴെ പണം കൊടുത്ത് സ്വകാര്യ കമ്ബനികള്‍ കര്‍ഷകരില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പുതിയ ബില്‍ കൊണ്ടുവരിക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച്‌ താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Latest News