Connect with us
Malayali Express

Malayali Express

ഒരു രാജ്യവുമായും യുദ്ധത്തിന് ഉദ്ദേശമില്ലെന്ന് ചൈന

INDIA

ഒരു രാജ്യവുമായും യുദ്ധത്തിന് ഉദ്ദേശമില്ലെന്ന് ചൈന

Published

on

ബീജിങ് : ഒരുരാജ്യവുമായും യുദ്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൈന . ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ പ്രസ്താവന .

ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ല . ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു .

യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനീസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതിനോടും അദ്ദേഹം പ്രതികരിച്ചു .

Continue Reading

Latest News