INDIA
കാര്‍ഷിക പരിഷ്കരണ ബില്‍: ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷമെന്ന് പ്രധാനമന്ത്രി; കര്‍ഷകര്‍ക്കും അഭിനന്ദനം

പാര്‍ലമെന്റില്‍ കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ പാസാക്കിയത് ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം. പര്‍ലമെന്റില്‍ പ്രധാന ബില്ലുകള്‍ പാസാക്കിയതിന് ഞങ്ങളുടെ കഠിനാദ്ധ്വാനികളായ കര്‍ഷകരെ അഭിനന്ദിക്കുന്നു. ഇത് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിനും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുന്നതിനും സഹായിക്കും- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടെയാണ് രണ്ട് ബില്ലുകള്‍ പാസാക്കിയത്. കാര്‍ഷിക വിപണന നിയന്ത്രണം എടുത്തു കളയുന്ന ബില്ലുംം കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലുകളുമാണ് പാസാക്കിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തൊമറാണ് ബില്ലുകള്‍ അവതരിപ്പിച്ചത്
്243 അംഗ രാജ്യസഭയില്‍ 10 എം.പിമാര്‍ കോവിഡ് ബാധിതരായി ചികിത്സയിലാണ്. 15 എം.പിമാര്‍ അവധിയിലുമാണ്. ബില്ല് പാസാകാന്‍ ആവശ്യമായ 105 എംപിമാരുടെ പിന്തുണ ഭരണപക്ഷം നേടി. അതേസമയം അവശ്യ വസ്തു (ദേഭഗതി) ബില്‍ 2020 അവതരിപ്പിക്കുന്നത് മാറ്റിവച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് ബില്‍ അവതരണം മാറ്റിവച്ചത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ബില്ലുകളും ചരിത്രപരമായ നീക്കമാണെന്ന് കൃഷി മന്ത്രി അവകാശപ്പെട്ടു. ഇത് കര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇനി രാജ്യത്ത് എവിടെ വേണമെങ്കിലും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്രമായി വിറ്റഴിക്കാന്‍ കഴിയുമെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയുമായി ബില്ലുകള്‍ക്ക് ബന്ധമില്ലെന്ന് ഉറപ്പുനല്‍കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പാസായ രണ്ട് ബില്ലുകള്‍ക്കുമെതിരെ പ്രതിപക്ഷ എം.പിമാര്‍ നിരാകരണ പ്രമേയം നല്‍കിയിരുന്നു. സി.പി.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം, ഡി.എം.കെ എം.പി തിരുച്ചി ശിവ, എം.വി ശ്രേയാംസ്കുമാര്‍, കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാല്‍, തൃണമുല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രിയാന് തുടങ്ങിയവരാണ് നിരാകരണ പ്രമേയം നല്‍കിയത്. ബില്‍ സെലക്ട് കമ്മറ്റി വിടണമെന്ന് ആവശ്യപ്പെട്ട് നാല് എം.പിമാര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA23 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA23 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA24 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്