Connect with us
Malayali Express

Malayali Express

ശിവസേന ‘സോണിയ സേന’, ഉദ്ധവ് നാടുവാഴി: കങ്കണ

INDIA

ശിവസേന ‘സോണിയ സേന’, ഉദ്ധവ് നാടുവാഴി: കങ്കണ

Published

on

ശിവസേന ‘സോണിയ സേന’ ആയി മാറിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാടുവാഴിക്ക് ഉദാഹരണമാണെന്നും നടി കങ്കണ റണാവത്ത്. ബാലസാഹെബ് താക്കറെ മുന്നോട്ടുവച്ച ആശയങ്ങളില്‍ ശിവസേന വെള്ളംചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ തോറ്റ ശിവസേന അധികാരത്തിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്ത് ഒടുവില്‍ ‘സോണിയ സേന’ ആയി മാറി. കങ്കണ റണാവത്ത് ട്വിറ്ററില്‍ വിമര്‍ശിച്ചു.
അച്ഛന്‍ ചെയ്ത നല്ലകാര്യങ്ങളുടെ പേരിലല്ലാതെ സ്വന്തം നിലയില്‍ ജനങ്ങളുടെ ബഹുമാനം ആര്‍ജിക്കണമെന്നു ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചുകൊണ്ട് കങ്കണ പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ നിശബ്ദയാക്കാം. എന്നാല്‍, എന്റെ ശബ്ദം ആയിരക്കണക്കിന് ആളുകളിലൂടെ പ്രതിഫലിക്കും. എത്രപേരെ നിങ്ങള്‍ നിശബ്ദരാക്കും. നാടുവാഴി ഭരണത്തിന് ഉദാഹരണമാണു നിങ്ങള്‍.’-കങ്കണ ട്വീറ്റ് ചെയ്തു. മുതിര്‍ന്ന ശിവസേനാ നേതാക്കളാരും കങ്കണയുടെ പരാമര്‍ശത്തോടു പ്രതികരിച്ചിട്ടില്ല.

Continue Reading

Latest News