Connect with us
Malayali Express

Malayali Express

സ്റ്റേയെത്തും മുമ്പേ കങ്കണയുടെ കെട്ടിടം പൊളിച്ചു

INDIA

സ്റ്റേയെത്തും മുമ്പേ കങ്കണയുടെ കെട്ടിടം പൊളിച്ചു

Published

on

അനധികൃത നിര്‍മാണമെന്ന കേസ് കോടതി പരിഗണിക്കാനിരിക്കെ നടി കങ്കണ റണാവത്തിന്റെ ‘മണികര്‍ണിക മൂവീസ്’ ഓഫീസ് കെട്ടിടം മുംബൈ കോര്‍പ്പറേഷന്‍ ഇടിച്ചുനിരത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കോടതിയുടെ സ്റ്റേ ഉത്തരവ് എത്തിയപ്പോഴേക്കും ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തല്‍ ഏകദേശം പൂര്‍ത്തിയായിരുന്നു. കേസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും.
തന്റെ കെട്ടിടം തകര്‍ത്തതുപോലെ താങ്കളുടെ അഹംഭാവം തകര്‍ക്കപ്പെടുമെന്നു ശിവസേനാ നേതൃത്വത്തെ വെല്ലുവിളിച്ച് മുംെബെയില്‍ തിരിച്ചെത്തിയ അവര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരേ ആഞ്ഞടിച്ചു. ‘ജനാധിപത്യത്തിന്റെ മരണം. പാകിസ്താന്‍’ എന്ന അടിക്കുറിപ്പോടെ കങ്കണ കെട്ടിടം പൊളിച്ചതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. 30 വരെ പൊളിക്കലുകള്‍ പാടില്ലെന്ന കോടതിയുത്തരവ് ലംഘിച്ചുള്ള നടപടിക്കെതിരേ മൗനം പാലിച്ച ആക്ടിവിസ്റ്റുകളെ ഫെമിനിസ്റ്റ് നാട്യക്കാര്‍, മെഴുകുതിരി പ്രകടനക്കാര്‍, അവാര്‍ഡ് വാപ്പസി ഗാങ്ങുകാര്‍ എന്നിങ്ങനെ പരിഹസിച്ചു. ഇതേ പെരുമാറ്റം തിരിച്ചും പ്രതീക്ഷിക്കുക. തന്റെ ജോലിസ്ഥലം തകര്‍ത്ത ഉദ്ധവ് താക്കറെയെയും കരണ്‍ ജോഹര്‍ സംഘത്തെയും തുറന്നുകാട്ടും എന്നിങ്ങനെ നിരവധി ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ അവര്‍ ഉറച്ച നിലപാട് വ്യക്തമാക്കി.
നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനുപിന്നാലെ ബോളിവുഡിലെ മയക്കുമരുന്ന് റാക്കറ്റിനെതിരേ ശബ്ദമുയര്‍ത്തുകയും കേസില്‍ മുംെബെ പോലീസിന്റെ അന്വേഷണത്തെ വിമര്‍ശിക്കുകയും ചെയ്തതോടെ ബോളിവുഡ് വമ്പന്മാരുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശത്രുവായി.തൊണ്ണൂറുകളില്‍ കശ്മീരി പണ്ഡിറ്റുകള്‍ തങ്ങളുടെ വീടുകളില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ കടന്നുപോയ വേദനയും മനഃസംഘര്‍ഷവും തനിക്കിപ്പോള്‍ മനസിലാകുന്നുവെന്നും അയോധ്യയെക്കുറിച്ചു മാത്രമല്ല കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും താന്‍ സിനിമയെടുക്കുമെന്നും കങ്കണ പറഞ്ഞു.

Continue Reading

Latest News