Connect with us
Malayali Express

Malayali Express

ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതു ലക്ഷം പിന്നിട്ടു

KERALA

ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതു ലക്ഷം പിന്നിട്ടു

Published

on

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതുലക്ഷം കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ​​​കെ 9,10,684 പേ​​​രാ​​​ണ് എ​​​ത്തി​​​യ​​​ത്. ഇ​​​വ​​​രി​​​ല്‍ 5,62,693 പേ​​​ര്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് എ​​​ത്തി​​​യ​​​താ​​​ണ്. വി​​​ദേ​​​ശ​​​ത്തുനി​​​ന്ന് 3,47,991 പേ​​​രാ​​​ണ് എ​​​ത്തി​​​യ​​​ത്. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു വ​​​ന്ന​​​വ​​​രി​​​ല്‍ 61.26 ശ​​​ത​​​മാ​​​നം പേ​​​രും തീ​​​വ്ര​​​രോ​​​ഗ​​​വ്യാ​​​പ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​ണു വ​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഓണക്കാലം കഴിഞ്ഞുള്ള രണ്ടാഴ്ച അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി. ഓണാഘോഷത്തിന് പിന്നാലെ പുതിയ ക്ലസര്‍ ഉണ്ടാവാനും രോഗവ്യാപനവും ഉണ്ടാവാനും സാധ്യത ഏറെയാണ്. ജാഗ്രത എന്നത് സോഷ്യല്‍ വാക്‌സിന്‍ എന്ന രീതിയില്‍ തുടരണം. ലോകഡൗണ്‍ ഇളവുകള്‍ വന്നതോടെ തിരക്ക് വര്‍ധിച്ചു. ഇളവുകളോടെപ്പം വ്യക്തിപരമായ ജാഗ്രത അനിവാര്യമാണ്. രോഗ പ്രതിരോധം നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി മാറേണ്ടതുണ്ട്. അടുത്ത രണ്ടാഴ്ച നാം വലിയ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Continue Reading

Latest News