KERALA
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്ക് സാധ്യത ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഡെങ്കിപ്പനിയ്ക്കെതിരായ ക്യാമ്പയിന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ തുടങ്ങിയിട്ടുള്ളതായും കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മഴ വീണ്ടും കനക്കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത തുടരേണ്ടതാണെന്നും ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജൂണ്‍ മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാമ്പയിനും ആവിഷ്ക്കരിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.
ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിയുള്ള പ്രതിരോധം ശക്തമാക്കണം. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും സി.എഫ്.എല്‍.ടി.സി.കളും ദുരിതാശ്വാസ ക്യാമ്പുകളും കൊതുകില്‍ നിന്നും മുക്തമാക്കണം – മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
-
INDIA2 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA17 mins ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS22 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA28 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA49 mins ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA54 mins ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA58 mins ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA60 mins ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം