FOKANA
ഫൊക്കാനായുടെ അന്തഃസത്ത ഇല്ലാതാക്കാൻ ആരെയും അനുവദിക്കരുത്: ലീലാ മാരേട്ട്

ന്യൂയോർക്ക്: മലയാളികളുടെ മനസിൽ ഉയർന്ന സ്ഥാനമുള്ള സംഘടനയാണ് ഫൊക്കാന .ഫൊക്കാനയുടെ അന്ത:സത്ത ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതിൻ്റെ ഏറ്റവും പുതിയ രൂപമാണ് ഫൊക്കാനായുടെ എന്ന പേരിൽ ഒരു ഫാൻസ് അസോസിയേഷൻ ഭാരവാഹി പ്രഖ്യാപനമെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.ജോർജി വർഗീസിനെയും ടീമിനേയും ഫൊക്കാനായുടെ പുതിയ പ്രസിഡൻ്റായും ഭാരവാഹികളായും തിരഞ്ഞെടുത്തതായി ന്യൂസിൽ കണ്ടു . ഇതിൽ ട്രസ്റ്റി ബോർഡിലെ ചിലരും അവരുടെ ഇലക്ഷൻ കമ്മീഷ ൻ കമ്മീഷനും കുടി തികച്ചും ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് വിവരമുളള ഓരോ ഫൊക്കാനാ അംഗങ്ങൾക്കും അറിയാം .
ഓഗസ്റ്റ് 15 വരെ പുതിയ അംഗ സംഘടനകൾക്ക് മെമ്പർഷിപ്പ് എടുക്കുവാൻ സമയം നൽകുകയും സെപ്റ്റംബറിൽ ഇലക്ഷൻ നടത്താൻ നോട്ടിഫിക്കേഷൻ നൽകുകയും ചെയ്തിട്ട് നേരം ഒന്നിരുട്ടി വെളുത്തപ്പോൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനെ ഫൊക്കാന സ്നേഹികൾ ക്ക് അംഗീകരിക്കാനാവില്ല. അവർക്ക് ജോർജിസ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത്തിന് ആരും എതിരല്ല . മറിച്ചു ഫൊക്കാനയുടെ എന്ന പേരിൽ വന്നതുകൊണ്ടാണ് പ്രതികരിക്കുന്നത് .
ഫൊക്കാനായിൽ കഴിഞ്ഞ കുറേ കാലങ്ങളായി നടക്കുന്ന കുഴലൂത്ത് പ്രക്രിയയുടെ പ്രതിഫലനമായി മാത്രമെ ഞാനിതിനെ കാണുന്നുള്ളു. മാനസികമായി പ്രയാസം അനുഭവിക്കുന്ന ഒരു സമയത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത് .ഫൊക്കാന പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സര രംഗത്ത് നിൽക്കുന്ന ഞാൻ നോമിനേഷൻ പ്രക്രിയയോട് സഹകരിച്ചും ഫൊക്കാനയുടെ തിരുമാനങ്ങൾക്കു അനുസരിച്ചുമാണ് പ്രവർത്തിച്ചിരുന്നത് . അസോസിയേഷൻ പുതുക്കാനുള്ള നോട്ടിഫിക്കേഷൻ നൽകേണ്ടത് ട്രസ്റ്റി ബോർഡു അല്ല മറിച്ചു നിലവിലെ സെക്രട്ടിയാണ് . കുളപ്പുള്ളി അപ്പനും സംഘവും അടങ്ങുന്ന ഒരു ട്രസ്റ്റ് പോലെയല്ല ഫൊക്കാനാ ട്രസ്റ്റി ബോർഡ് . വിവരവും വിദ്യാഭ്യാസവും ഉള്ള നേതാക്കൻമാർ ഇരുന്ന കസേരയാണത്. ചാടിക്കടിക്കടാ കൊച്ചു രാമാ എന്ന് പറഞ്ഞ് തുള്ളിക്കുന്ന കുരങ്ങൻ്റെ രീതിയാണ് ഇപ്പോൾ ഫൊക്കാനാ ട്രസ്റ്റി ബോർഡിനുള്ളത്. ഇതൊക്കെ കുറേ വർഷങ്ങളായി അമേരിക്കൻ മലയാളികൾ കണ്ടു വരികയാണ്.പുതിയ അംഗ സംഘടനകൾക്ക് റജിസ്ട്രേഷൻ നൽകാതെ, ഫൊക്കാനാ ബൈലോ പഠിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഈ ഭാരവാഹി പട്ടികയോട് ഫൊക്കാനയിലെ ആരും യോജിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല .
കഴിവും നേതൃത്വ പാടവവും ഉള്ള വ്യക്തികൾ പോലും മരിച്ചു കിടന്നാലും ഫൊക്കാന സ്വന്തം കക്ഷത്തിരിക്കണം എന്ന് ചിന്തിക്കുന്നവരുടെ പിടിയിലമർന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത് ഫൊക്കാന യെ തളർത്തുകയുള്ളു. വളർത്തുവാൻ ഉപകരിക്കില്ല. പ്രത്യേകിച്ച് ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ പെട്ട് ഉഴലുന്ന സമയത്ത് തിരക്കിട്ട് നടത്തിയ ഈ നീക്കത്തെയും സംശയത്തോടെ മാത്രമേ കാണാനാവൂ. ഫൊക്കാനയുടെ ഒരു നേതാവ് ഫൊക്കാനയെ അടുത്ത നാല് വർഷത്തേക്ക് കുടി ഫൊക്കാനയെ ലേലം വിളിച്ചതായി കേൾക്കുന്നു . സമയം തെറ്റിയാൽ അദ്ദേഹത്തിന്റെ കമ്മീഷനിലും കുറവുണ്ടാകും അതും വ്യാജ ഇലക്ഷൻ നടത്തുന്നതിന് പ്രേരണയായി എന്നാണ് കേൾക്കുന്നത് .
മനുഷ്യന് നേരാം വണ്ണം പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സാഹചര്യത്തിലെ ഈ തീരുമാനം ഫൊക്കാനയെ ഒറ്റുകൊടുക്കുന്ന രീതിയിലായിപ്പോയി.ഇത് അംഗീകരിക്കാനാവില്ല. ഫൊക്കാനയുടെ തല മുതിർന്ന നേതാക്കൾ ,അംഗ സംഘടനകളുടെ ഭാരവാഹികൾ എന്നിവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങൾ കൈ കൊള്ളുമെന്നും ലീലാ മാരേട്ട് അറിയിച്ചു. ആരെ കൊന്നയാലും എന്ത് അഴിമതി കാണിച്ചാലും സംഘടനാ ഭാരവാഹി ആകണം എന്ന ചിലരുടെ ആഗ്രഹമാണ് ഈ ഏകാധിപത്യം. നേരായ രീതിയിൽ ഇലക്ഷൻ നടത്തിയാൽ ജയിക്കാൻ കഴിയില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് ഈ അഴിമതിയുമായി വരുന്നത് .

ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ

ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് – നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു

ഫൊക്കാന കേസ് ക്വീന്‍സ് കോടതി തള്ളിയെന്ന വാദം തെറ്റെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി
-
KERALA2 mins ago
കെ സുരേന്ദ്രന്റെ മകളെ ഫെയ്സ്ബുക്കില്‍ അധിക്ഷേപിച്ച സംഭവം : പൊലീസ് കേസെടുത്തു
-
INDIA9 mins ago
ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയില്‍ കര്‍ഷക റാലി : പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു
-
INDIA22 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA24 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA1 day ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA1 day ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA1 day ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA1 day ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍