FOKANA
ഫൊക്കാന:ജോര്‍ജി വര്‍ഗീസ്-സജിമോന്‍ ആന്റണി ടീം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു

ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി:ഫൊക്കാന പ്രസിഡണ്ടായി ജോര്‍ജി വര്‍ഗീസും സെക്രെട്ടറിയായി സജിമോന്‍ ആന്റണിയും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി മറ്റമനയാണ് ട്രഷറര്‍. ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്കിയ ടീമിനെതിരെ സ്ഥാനാര്‍ഥികളായി ആരും പത്രിക നല്കാത്തതിനാല് എല്ലാ സ്ഥാനാര്‍ഥികളെയും വിജയികളായി പ്രഖ്യാപിക്കാന്‍ ഇലക്ഷന് കമ്മീഷന് തീരുമാനിക്കുകയായിരുന്നു. മറ്റു എക്സിക്യൂട്ടീവ് ഭാരവാഹികള്‍: ജയ്ബു മാത്യു കുളങ്ങര- എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, തോമസ് തോമസ്-വൈസ് പ്രസിഡണ്ട്, ഡോ മാത്യു വര്‍ഗീസ്-അസോസിയേറ്റ് സെക്രട്ടറി, വിപിന്‍ രാജ്-അസോസിയേറ്റ് ട്രഷറര്‍,ഡോ. കല ഷാഹി- വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍, ജോജി തോമസ് അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി, ബിജു ജോണ്‍ അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍. ഇവര്‍ക്ക് പുറമെ 14 അംഗ നാഷണല്‍ കമ്മിറ്റി അംഗങ്ങളും ട്രസ്റ്റി ബോര്‍ഡിലേക്കുള്ള ഒഴിവില്‍ 2 അംഗങ്ങളുംഏഴ് റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരും രണ്ട് ഓഡിറ്റര്‍മാരും സത്യപ്രതിജ്ഞ ചെയ്തു.
സജി എം.പോത്തന് (ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്), ടോമി അമ്പേനാട്ട് (ചിക്കാഗോ മലയാളി അസോസിയേഷന്) എന്നിവര്‍ ആണ് ട്രസ്റ്റി ബോര്‍ഡിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവര്‍.
തെരെഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ :
നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാക്കറ്റില്‍ അസോസിയേഷന്: മനോജ് ഇടമന- നയാഗ്ര മലയാളി അസോസിയേഷന് (കാനഡ),സതീശന് നായര്‍ -മിഡ്വെസ്റ് മലയാളി അസോസിയേഷന് (ഇല്ലിനോയി), ജോര്‍ജ് പണിക്കര്‍ ഇല്ലിനോയി മലയാളി അസോസിയേഷന് (ഇല്ലിനോയി), കിഷോര്‍ പീറ്റര്‍- മലയാളി അസോസിയേഷന് ഓഫ് സെന്ററല്‍ ഫ്ലോറിഡ (ഫ്ലോറിഡ),ഗ്രേസ് എം. ജോസഫ് ടാമ്പാ മലയാളി അസോസിയേഷന് (ഫ്ലോറിഡ), ഗീത ജോര്‍ജ്-മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, മങ്ക (കാലിഫോര്‍ണിയ), ചാക്കോ കുര്യന്- ഒര്‍ലാണ്ടോ മലയാളി അസോസിയേഷന് (ഫ്ലോറിഡ), ജോണ്സണ് തങ്കച്ചന്- ഗ്രേറ്റര്‍ റിച്ച്മണ്ട് അസോസിയേഷന് ഓഫ് മലയാളീസ് (വിര്‍ജീനിയ), സോണി അമ്പൂക്കന് കേരള അസോസിയേഷന് ഓഫ് കണക്ടിക്കട്ട് (കണക്ടിക്കട്ട്), അപ്പുക്കുട്ടന് പിള്ള കേരള
കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ന്യൂയോര്‍ക്ക്).
യൂത്ത് വിഭാഗം നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍: സ്റ്റാന്‍ലി എത്തുനിക്കല്‍ കെ.സി.എസ.എം.ഡബ്ള്യു.(വാഷിംഗ്ടണ്‍ ഡി.സി), അഖില്‍ മോഹന്‍-ഇല്ലിനോയി മലയാളി അസോസിയേഷന് ചിക്കാഗോ ( ഇല്ലിനോയി) അഭിജിത്ത് ഹരിശങ്കര്‍- മലയാളി അസോസിയേഷന് ഓഫ് ടാമ്പാ, മാറ്റ് (ഫ്ലോറിഡ),ജെയ്സണ്‍ ദേവസ്യ കൈരളി ഓഫ് ബാള്‍ട്ടിമോര്‍ (വാഷിംഗ്ടണ്‍ .ഡി.സി.)
റീജിയണല്‍ വൈസ് പ്രസിഡണ്ടുമാര്‍:
ഷാജി വര്‍ഗീസ് മലയാളി അസോസിയേഷന് ഓഫ് ന്യ (ന്യൂജേഴ്സി), തോമസ് കൂവള്ളൂര്‍ -ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് (ന്യൂയോര്‍ക്ക്), ഡോ.ബാബു സ്റ്റീഫന്‍- കെ.എ .ജി .ഡബ്ലിയു വാഷിംഗ്ടണ്‍ ഡി.സി.), ഡോ.ജേക്കബ് ഈപ്പന് മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്ണി, മങ്ക (കാലിഫോര്‍ണിയ),അലക്സാണ്ടര്‍ കൊച്ചുപുരക്കല്‍- ചിക്കാഗോ മലയാളി അസോസിയേഷന് (ഇല്ലിനോയി), സോമോന്‍ സക്കറിയ-ബ്രാംപ്ടന്‍ മലയാളി സമാജം (കാനഡ), രാജന് പടവത്ത്ത്തില്‍ കൈരളി ആര്‍ട്സ് ക്ലബ് (ഫ്ലോറിഡ).
ഓഡിറ്റര്‍മാര്‍:ഉലഹന്നാന് വര്‍ഗീസ്- ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്, (ന്യൂയോര്‍ക്ക്), എറിക് മാത്യു-കൈരളി ഓഫ് ബാള്‍ട്ടിമോര്‍ (വാഷിംഗ്ടണ്‍ ഡി.സി.).
തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ കുര്യന് പ്രക്കാനം ആണ് വിജയികളെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് വിജയികള്‍ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ മുന്‍പാകെ സ്യത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു. സ്ഥാനമേറ്റ ശേഷം പുതിയ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന ,എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ കല ഷാഹി എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. മുന്‍ പ്രസിഡണ്ടുമാരായ പോള്‍ കറുകപ്പള്ളില്‍, മറിയാമ്മ പിള്ള, ജോണ്‍ പി. ജോണ്‍, കമാന്‍ഡര്‍ ജോര്‍ജ് കൊരുത് എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി സംവാദവും നടന്നു.
കോവിഡ് 19 മൂലമുള്ള പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ഡോ. മാമ്മന്‍ സി. ജേക്കബിന്റെ അധ്യക്ഷതയില്‍ സൂം മീറ്റിംഗിലൂടെ നടത്തിയ ചടങ്ങിലാണ് തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ്ജാച്ചടങ്ങും നടന്നത്. സെപ്റ്റംബര്‍ 9 നു തെരഞ്ഞെടുപ്പ് നടത്താന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ വിഞ്ജാപനമിറക്കിയിരുന്നതായിരുന്നു. എന്നാല്‍ നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന തിയതിയായ ജൂലൈ 27 വരെ, എതിര് പാനലില്‍ മത്സരിക്കുമെന്ന് നേരത്തെ പത്ര മാധ്യമങ്ങളിലൂടെ അറിയിച്ച,ലീല മാരേട്ട് നേതൃത്വം നല്കുന്ന പാനലില്‍ നിന്ന് ഒരാള്‍ പോലും പത്രിക നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരുന്ന തിരെഞ്ഞെടുപ്പ് വേണ്ടെന്നു വച്ച് പ്രഖ്യാപനം മുന്‍കൂട്ടി നടത്തുകയായിരുന്നുവെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ കുര്യന് പ്രക്കാനം, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്, ബെന്‍ പോള്‍ എന്നിവര്‍ സൂം മീറ്റിംഗില്‍ വ്യക്തമാക്കി. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് മാമ്മന്‍ സി. ജേക്കബ് സ്വാഗതവും വൈസ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ

ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് – നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു

ഫൊക്കാന കേസ് ക്വീന്‍സ് കോടതി തള്ളിയെന്ന വാദം തെറ്റെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA23 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA24 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA24 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്