Connect with us
Malayali Express

Malayali Express

എറണാകുളത്ത് കൂടുതല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍

KERALA

എറണാകുളത്ത് കൂടുതല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍

Published

on

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജില്ലയ്‌ക്കുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ ഫോര്‍ട്ട് കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്‌ന്‍മെന്റ് സോണാക്കി. എലൂര്‍ നഗരസഭയിലെ രണ്ടാമത്തെ ഡിവിഷനും കരുമാലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര പഞ്ചായത്തുകളും കണ്ടെയ്‌ന്‍മെന്റ് സോണാണ്. ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 പേരില്‍ 75 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതില്‍ എട്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News