Connect with us
Malayali Express

Malayali Express

നീലേശ്വരത്ത് പതിനാറുകാരിയെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചു: പിതാവ് ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

KERALA

നീലേശ്വരത്ത് പതിനാറുകാരിയെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചു: പിതാവ് ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

Published

on

നീലേശ്വരത്ത് പതിനാറുകാരിയെ രണ്ടു വര്‍ഷമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവും മൂന്ന് യുവാക്കളും പിടിയില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് പിതാവും സമീപവാസികളായ മൂന്ന് യുവാക്കഴ്യും പോലീസ് കസ്റ്റഡിയിലെടുത്തത്. തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.

രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനിരയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയാതോടെയാണ് വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് നേരത്തേയും പോക്സോ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നീലേശ്വരം സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗിമിക്കുകയാണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News