INDIA
സ്വര്‍ണക്കടത്ത് : യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല

തിരുവനന്തപുരം: യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല. യുഎഇ കോണ്‍സലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയുടെ ഗണ്മാന് ജയ്ഘോഷിനെയാണ് കാണാതായത്. ഇയാള്‍ എആര്‍ ക്യാമ്ബിലെ പൊലീസുകാരനാണ്. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച്ച മുതലാണ് കാണാതായതത്.
തുമ്പയിലെ ഭാര്യവീട്ടില്‍ നിന്ന് ഇയാളെ കാണാതായെന്നാണ് പറയുന്നത്. വ്യാഴാഴ്ച ഇയാളുടെ തോക്ക് പൊലീസ് തിരിച്ചെടുത്തിരുന്നു.
സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായ അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയ രണ്ടു ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഗണ്മാനെയും കാണാതായത്.
അറ്റാഷെയുടെ പേരിലുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയതിനെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണം പുരോഗമിക്കവേയാണ് ഇദ്ദേഹം രാജ്യം വിട്ടത്. കോണ്‍സുലേറ്റുമായി ചേര്‍ന്നു മുമ്പു പ്രവര്‍ത്തിച്ചിരുന്ന സ്വപ്ന സുരേഷും സരിത്തും അടക്കമുളളവര്‍ അറ്റാഷെയെ ഉപയോഗപ്പെടുത്തിയതാണോ മറിച്ച് ഇവരെ കള്ളക്കടത്തിനായി അറ്റാഷെ ഉപയോഗിച്ചതാണോയെന്നു ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്.
-
KERALA3 hours ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി
-
INDIA3 hours ago
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദവുമായി മമത ബാനര്‍ജി
-
KERALA3 hours ago
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
-
INDIA3 hours ago
തമിഴ് ജനതയോടും സംസ്കാരത്തോടും പ്രധാനമന്ത്രിക്ക് ബഹുമാനമില്ല: രാഹുല്‍ ഗാന്ധി
-
KERALA3 hours ago
ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
INDIA7 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA7 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA7 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്