Connect with us
Malayali Express

Malayali Express

കോഴിക്കോട് : വടകര മുന്‍സിപ്പാലിറ്റി മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

KERALA

കോഴിക്കോട് : വടകര മുന്‍സിപ്പാലിറ്റി മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

Published

on

കോഴിക്കോട്: ജില്ലയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവണത ആളുകളില്‍ കണ്ടുവരുന്നുണ്ട്. ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജാഗ്രതയോടെ മുന്നോട്ടു പോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു.

ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും മാസ്‌ക് കൃത്യമായി ഉപയോഗിക്കാതിരിക്കുന്നതും വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കണ്‍ട്രോള്‍ റൂമുകളുണ്ട്. പുറത്ത് നിന്ന് വരുന്ന ആളുകളെയെല്ലാം നിരീക്ഷണത്തിലാക്കും.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News