EUROPE
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 196 ചോദ്യങ്ങള്‍ക്ക് ഉത്തരം ; ഈ പത്തുവയസുകാരന് ‘കണക്ക് കൂട്ടി’ കീഴടക്കിയത് ഗിന്നസ് റെക്കോഡ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുട്ടിപ്പാട്ടാളങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്. പലരും വിവിധ തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ടാണ് സമയം ചെലവഴിക്കുന്നത്. പല കുട്ടികളുടെയും കഴിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ ഈ ലോക്ക്ഡൗണ്‍ സഹായിച്ചിട്ടുണ്ട്. അത്തരത്തിലൊരു കൊച്ചുമിടുക്കനാണ് നദൂബ് ഗില്‍. ഈ പത്തുവയസുകാരന് ‘കണക്ക് കൂട്ടി’ കീഴടക്കിയതാകട്ടെ ?ഗിന്നസ് വേള്‍ഡ് റെക്കോഡും.
ഇംഗ്ലണ്ടില്‍ നിന്നുള്ള നദൂബ് ഗില്‍ എന്ന ബാലനാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കണക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. 196 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല നദൂബിന്. ലോംഗ് ഈറ്റണിലെ ലോംഗ് മൂര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയാണ് ഈ മിടുക്കന്.
ഓണ്‍ലൈന്‍ മാത് ടേബില്‍ ലേണിംഗ് ആപ്പായ ടൈം ടേബിള്‍സ് റോക്ക് സ്റ്റാര്‍സും ഗിന്നസ് വേള്‍ഡ് റെക്കോഡുമായി ചേര്‍ന്നായിരുന്നു ഓണ്‍ലൈന്‍ കണക്ക് മത്സരം സംഘടിപ്പിച്ചത്. എഴുന്നൂറോളം പേര് പങ്കെടുത്ത മത്സരത്തില്‍ എല്ലാവരെയും പിന്തള്ളിക്കൊണ്ട് നദൂബ് ഒന്നാമതെത്തുകയായിരുന്നു. ഒരു ചോദ്യത്തിന് പോലും തെറ്റായ ഉത്തരം നല്‍കിയില്ല എന്നതായിരുന്നു നദൂബിന്റെ പ്രത്യേകതകളില്‍ ഒന്ന്.
സ്വപ്നം പോലെയാണ് തോന്നുന്നതെന്നും ഇങ്ങനെയൊരു നേട്ടം ലഭിച്ചതില്‍ വളരെ സന്തോഷവും ആവേശവും ഉണ്ടെന്നായിരുന്നു നദൂബിന്റെ പ്രതികരണം. നദൂബ് തന്റെ മത്സരം പൂര്‍ത്തിയാക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.
‘ഈ കുട്ടികള്‍ ചെറിയ സമയത്തിനുള്ളില്‍ ഇത്രയും കണക്കുകള്‍ ചെയ്തു തീര്‍ത്തത് അതിശയപ്പെടുത്തുന്ന കാര്യം തന്നെയാണ്. ശാരീരികവും മാനസികവുമായ വൈദഗ്ദ്യം തെളിയിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു ഇത്. നദൂബിനെ ഞങ്ങളുടെ ഗിന്നസ് വേള്‍ഡ് റെക്കോഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു’ ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ അറിയിച്ചു.
-
KERALA7 mins ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS12 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA18 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA38 mins ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA44 mins ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA48 mins ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA49 mins ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം
-
LATEST NEWS11 hours ago
മലപ്പുറത്തെ ജനകീയ ഡോക്ടര്‍ ഡോ. അബ്ദുല്‍ കരീം അന്തരിച്ചു