Connect with us
Malayali Express

Malayali Express

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ് സല്‍മാന്‍ ഖാന് രണ്ടു വര്‍ഷം തടവ്

INDIA

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ് സല്‍മാന്‍ ഖാന് രണ്ടു വര്‍ഷം തടവ്

Published

on

ന്യൂ ഡല്‍ഹി:  കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് രണ്ടു വര്‍ഷം തടവ്. കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. കേസില്‍ ഒരു വര്‍ഷവും അഞ്ച് മാസവും തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ അവസാനിച്ചിരുന്നു.

സല്‍മാന്‍ ഖാന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ശിക്ഷയുടെ കാഠിന്യം കുറച്ചതെന്ന് കോടതി വ്യക്തമാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ളവരെ വെറുതെ വിട്ടത്. ശിക്ഷ ഇപ്പോള്‍ പ്രഖ്യാപിക്കരുതെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. സല്‍മാന് ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

Latest News