Connect with us
Malayali Express

Malayali Express

ഫേസ്ബുക്കിൽ നിന്ന് ഒൻപത് കോടി ഉപഭോക്തൃ വിവരങ്ങൾ ചോർന്നതായി തുറന്ന് പറഞ്ഞ് സക്കർബർഗ്

LATEST NEWS

ഫേസ്ബുക്കിൽ നിന്ന് ഒൻപത് കോടി ഉപഭോക്തൃ വിവരങ്ങൾ ചോർന്നതായി തുറന്ന് പറഞ്ഞ് സക്കർബർഗ്

Published

on

വാഷിങ്ടൻ : കേംബ്രിജ് അനലിറ്റിക്ക വഴി ഏകദേശം ഒൻപതു കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്ന്  വാര്‍ത്താസമ്മേളനത്തിൽ തുറന്ന് പറഞ്ഞ് സക്കർബർഗ്. യൂറോപ്യൻ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുമെന്നും സക്കർബർഗ് പറഞ്ഞു. അതേസമയം ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഇൗ മാസം പതിനൊന്നിന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകും. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ‌ ഇടപെട്ടെന്നു യുഎസ് ആരോപിച്ച റഷ്യൻ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്സ്ബുക് നിരോധിച്ചു.

Continue Reading

Latest News