Connect with us
Malayali Express

Malayali Express

കെട്ടിടം തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

INDIA

കെട്ടിടം തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

Published

on

ബുലാന്ദ്ഷഹര്‍: കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ ഡിബൈയിലാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ കുട്ടികളാണ് മരിച്ചത്.

പൊട്ടിത്തെറിക്ക് ശേഷമാണ് കെട്ടിടം തകര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്താണ് പൊട്ടിത്തെറിക്കുണ്ടായ കാരണമെന്ന് അറിയാന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Latest News