Connect with us
Malayali Express

Malayali Express

കഠിനംകുളം പീഡനം: ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

KERALA

കഠിനംകുളം പീഡനം: ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

Published

on

കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ഏന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ഡി.ജി.പി ആര്‍ ശ്രീലേഖയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി തിരുവനന്തപുരം റൂറല്‍ എസ്.പി പറഞ്ഞു.

യുവതിയും കുട്ടികളും നിലവില്‍ സുരക്ഷിതരാണെന്ന് കമ്മീഷന്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. ബീച്ചിലേക്ക് പോകാമെന്ന് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. പോത്തന്‍കുളത്തെ വീട്ടില്‍ നിന്ന് യുവതിയെയും രണ്ട് മക്കളെയും ഭര്‍ത്താവ് കഠിനംകുളത്തെ രാജന്‍ സെബാസ്റ്റിയന്‍െ്റ വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിക്ക് മദ്യം നല്‍കി.

സംഘത്തിലെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങി ഓടി. ഇളയ മകന്‍ നേരത്തെ ഭര്‍ത്താവിനൊപ്പം പോയിരുന്നു. പിന്നാലെയെത്തിയവര്‍ ഭര്‍ത്താവ് പ്രശ്നമുണ്ടാക്കുകയാണെന്നും തിരികെയെത്തിക്കണമെന്നും നിര്‍ബന്ധിച്ചു. അവിടെ നിന്ന് യുവതിയെ ഇവര്‍ ഓട്ടോയില്‍ കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Continue Reading

Latest News