INDIA
അണ്‍ലോക്ക്-1: കൂടുതല്‍ ഇളവുകളുമായി ഡല്‍ഹി; അതിര്‍ത്തികള്‍ അടച്ചു

രാജ്യം ലോക്ഡൗണിന് ഇളവ് കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കേ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യം അണ്‍ലോക്ക്-1 ലേക്ക് കടക്കുന്നതോടെ ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും അടക്കം എല്ലാ ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്പാകള്‍ അടഞ്ഞുകിടക്കും. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടഞ്ഞുകിടക്കുമെന്നും പാസ് ഉള്ളവര്‍ക്ക് മത്രമേ പ്രവേശനം അനുവദിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച് പൗരന്മാരില് നിന്ന് അഭിപ്രായം തേടും. അതിര്‍ത്തി തുറക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേര് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എത്തും. കൊവിഡ് 19 രോഗികള്‍ക്കായി ഡല്‍ഹിയില്‍ 9,500 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അവര്‍ക്ക് ചികിത്സ ലഭ്യമാണെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹി ജനതയ്ക്കായി മാറ്റിവയ്ക്കും. എന്നാല്‍ രാജ്യത്തിന്റെ ഭാഗമായതിനാല്‍ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരെ എങ്ങനെ ഉള്ക്കൊള്ളാതിരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞൂ.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ഡല്‍ഹി. 20,000 പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചു. 470 പേര് മരണമടഞ്ഞു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്:
- ഡല്‍ഹിയില്‍ ബാര്‍ബര്‍ഷോപ്പുകളും സലൂണുകളും അടക്കം എല്ലാ ഷോപ്പുകളും തുറക്കും. എന്നാല്‍ സ്പാകള്‍ തുറക്കില്ല
-ഒറ്റ-ഇരട്ട മാനദണ്ഡം ഇല്ലാതെ തന്നെ എല്ലാ മാര്‍ക്കറ്റുകള്‍ക്കും തുറക്കാം
-രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്ര കര്‍ഫ്യൂ ഡല്‍ഹിക്ക് ബാധകമാണ്
-ഇരുചക്ര വാഹനങ്ങളില്‍ രണ്ടു പേര്‍ക്ക് യാത്ര അനുവദിക്കും - വ്യവസായ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
-സിനിമാ തീയേറ്റുകള്‍, സ്കൂളുകള്‍, കോളജുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; ബിസിജി, റോട്ടാ വാക്സിന് നര്മാണത്തെ ബാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ബിഎസ്എഫിനെതിരെ തൃണമൂല്‍ ഉന്നയിച്ച ആരോപണം നിര്‍ഭാഗ്യകരം; തിരഞ്ഞെടുപ്പ് കമ്മിഷന്

കാട്ടാനയെ തുരത്താന്‍ ടയറില്‍ തീ കൊളുത്തി എറിഞ്ഞു; തീ പടര്‍ന്ന് ആന ചരിഞ്ഞു
-
INDIA3 hours ago
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; ബിസിജി, റോട്ടാ വാക്സിന് നര്മാണത്തെ ബാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
-
KERALA3 hours ago
തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി: രണ്ട് മരണം, 18 പേര്‍ക്ക് പരിക്കേറ്റു
-
INDIA3 hours ago
ബിഎസ്എഫിനെതിരെ തൃണമൂല്‍ ഉന്നയിച്ച ആരോപണം നിര്‍ഭാഗ്യകരം; തിരഞ്ഞെടുപ്പ് കമ്മിഷന്
-
KERALA4 hours ago
അഞ്ചാം ദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 12,120 ആരേഗ്യപ്രവര്‍ത്തകര്‍; സംസ്ഥാനത്ത് ഇതുവരെ 47,893 പേര് വാക്സിന് സ്വീകരിച്ചു
-
INDIA4 hours ago
കാട്ടാനയെ തുരത്താന്‍ ടയറില്‍ തീ കൊളുത്തി എറിഞ്ഞു; തീ പടര്‍ന്ന് ആന ചരിഞ്ഞു
-
KERALA4 hours ago
എല്ലാ ജില്ലകളിലും അദാലത്ത്; പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മന്ത്രിമാര്‍
-
KERALA4 hours ago
നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസം, കേരളമെന്നത് സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്: കെ. സുരേന്ദ്രന്
-
INDIA4 hours ago
അമിത് ഷായുടെ അക്കൗണ്ട് മരവിപ്പിച്ചതില്‍ ട്വിറ്ററിനോട് വിശദീകരണം തേടി ഐ.ടി. പാര്‍ലമെന്ററി സമിതി