INDIA
എസ്.സി/എസ്.ടി നിയമം: വിവാദ വിധിക്ക് സ്റ്റേയില്ല

ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിെൻറ വിവാദ വിധിക്ക് സ്റ്റേയില്ല. വിവാദ വിധി പുനഃപരിശോധിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തള്ളി. കേസ് പരിഗണിക്കുന്നത് 10 ദിവസത്തേക്ക് നീട്ടിവെച്ചു.അതേസമയം, പട്ടികജാതി, പട്ടികവർഗ നിയമം സംബന്ധിച്ച രേഖാമൂലം നിലപാട് അറിയിക്കാൻ സുപ്രീംകോടതി രാജ്യത്തെ എല്ലാ പാർട്ടികളോടും ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം നിലപാട് സമർപ്പിക്കണമെന്നാണ് നിർദേശം. കേസ് ഏപ്രിൽ 13ന് വീണ്ടും പരിഗണിക്കും.കേസ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 150ഒാളം പട്ടികജാതി-വർഗ സംഘടനകളുടെ അഖിലേന്ത്യ കോൺഫെഡറേഷനാണ് കോടതിയെ സമീപിച്ചത്. ദലിത് നിയമം ദുർബലപ്പെടുത്തിയ മാർച്ച് 20ലെ സുപ്രീംകോടതി വിധി, രാജ്യത്ത് ദലിത് പീഢനങ്ങൾ വർധിക്കാൻ ഇടയാക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. നിയമത്തിലെ വ്യവസ്ഥാപിത തത്വങ്ങളും ചില സാഹചര്യങ്ങളും സുപ്രീംകോടതി വിധി കണക്കിലെടുക്കാതെ പോയെന്ന് സർക്കാറിന്റെ റിവ്യുഹരജിയിൽ പറയുന്നു. കർക്കശ വ്യവസ്ഥകൾ ഉണ്ടായിട്ടുപോലും പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അക്രമങ്ങൾ തുടരുന്നത് ഉത്കണ്ഠജനകമാണ്. ദലിത് നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് വിട്ടയക്കുന്നവരുടെ തോത്. ദലിത് അതിക്രമ നിയമം ദുർബലപ്പെടുത്തുേമ്പാൾ, അതിനോടുള്ള പേടി കുറയും. നിയമലംഘനങ്ങൾ കൂടും. ദലിതുകൾ കൂടുതൽ പീഡിപ്പിക്കപ്പെടുമെന്നും പുനഃപരിശോധന ഹരജിയിൽ വ്യക്തമാക്കുന്നു.
-
KERALA9 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA9 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA9 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA9 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA9 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA11 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്