GULF
പ്രവാസികൾക്ക് ആശ്വാസം: സിബിഎസ്ഇ പുനഃപരീക്ഷകൾ ഇന്ത്യയ്ക്കു പുറത്തില്ല

ദുബായ് : ചോദ്യക്കടലാസ് ചോർച്ചയെ തുടർന്നു മാറ്റി വച്ച സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25നു നടത്താൻ തീരുമാനം. മാറ്റി വച്ച കണക്ക് പരീക്ഷ ഹരിയാനയിലും ഡൽഹിയിലും മാത്രമാണു നടത്തുക. എന്നാൽ ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനിൽ അറിയിച്ചു.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം ഡൽഹിയിലും ഹരിയാനയിലും മാത്രമാണ് കണക്ക് പരീക്ഷാപേപ്പറുകൾ ചോർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആവശ്യമെങ്കിൽ മാത്രം പരീക്ഷ ജൂലൈയിൽ നടത്താൻ തീരുമാനിച്ചത്. പതിനഞ്ചു ദിവസത്തിനകം ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് പറഞ്ഞു. പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് സ്വരൂപിന്റെ വാർത്താസമ്മേളനം.
സിബിഎസ്ഇ പരീക്ഷ തീരുന്നതനുസരിച്ചു നാട്ടിലേക്കു പോകാനിരുന്ന പ്രവാസി കുടുംബങ്ങൾ അനിശ്ചിതത്വത്തിൽ ആയിരുന്നു. മാറ്റിവച്ച പത്താം ക്ലാസിലെ മാത്സ്, 12–ാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷകൾ ഗൾഫിലും നടത്തുമോ? ഏതു ദിവസത്തേക്കു ടിക്കറ്റ് മാറ്റിയെടുക്കണം തുടങ്ങി വിവിധ ആശങ്കകൾ ആയിരുന്നു രക്ഷിതാക്കൾക്ക്.
-
KERALA8 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA8 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA8 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ