Connect with us
Malayali Express

Malayali Express

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷ ഏപ്രില്‍ 25ന്

INDIA

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷ ഏപ്രില്‍ 25ന്

Published

on

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച പ്ലസ് ടു സാമ്ബത്തിക ശാസ്ത്ര പരീക്ഷ ഏപ്രില്‍ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹിയിലും, ഹരിയാനയിലും മാത്രമാകും നടത്തുക. കണക്ക് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.

അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്‌ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനില്‍ അറിയിച്ചു. ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സി​ബി​എ​സ്‌ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കിക്കൊണ്ട് സിബിഎസ്‌ഇ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്.

Continue Reading

Latest News