INDIA
ബംഗ്ലാദേശിലെ ഇസ്കോണ്‍ ക്ഷേത്രത്തിലെ 31 അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗ്ലാദേശ്: ബംഗ്ലാദേശ് തലസ്ഥാനത്തെ ഇസ്കോണ്‍ ക്ഷേത്രത്തില്‍ 31 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് വ്യാപനം തടയുന്നതിനായി അധികൃതര്‍ കെട്ടിടം പൂട്ടിയതായി ഞായറാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ അയ്യായിരത്തോളം കോവിഡ് കേസുകളും 140 മരണങ്ങളും ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘സ്വാമിബാഗ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്കോണ്‍) ആശ്രമത്തിലെ 31 അംഗങ്ങള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണ്. രോഗബാധിതരെ ഐസൊലേഷനില്‍ ആകിയിരിക്കുകയാണ്. വൈറസ് വ്യാപനം തടയുന്നതിനായി പ്രദേശത്തെ റോഡ് പൂര്‍ണ്ണമായും പൂട്ടിയിരിക്കുകയാണ്,’ ജെന്ഡാരിയ പോലീസ് സ്റ്റേഷന് ഓഫീസര്‍-ഇന്‍-ചാര്‍ജ് സാജു മിയ പറഞ്ഞു.
മാര്‍ച്ച് എട്ടിന് ബംഗ്ലാദേശില്‍ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോര്‍ട്ട് ചെയ്തതുമുതല് സന്ദര്‍ശകര്‍ക്കായി അടച്ചിരുന്ന ക്ഷേത്രം ശനിയാഴ്ച പൂട്ടി. പൂജാരിയും ഉദ്യോഗസ്ഥരും ഭക്തരും ഉള്‍പ്പെടെ നൂറിലധികം പേര് ക്ഷേത്രത്തില്‍ താമസിക്കുന്നു. ആരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. അടച്ചിട്ടിരിക്കുന്ന ക്ഷേത്രത്തിലെ അംഗങ്ങള്‍ക്ക് എങ്ങനെയാണ് മാരകമായ വൈറസ് ബാധിച്ചതെന്ന് അണുബാധ അധികൃതരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
KERALA7 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA7 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA7 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA8 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA8 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA9 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA9 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA9 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്