Thursday, April 25, 2024
HomeKeralaഒരേ പൊളി; വൈറലായി നഞ്ചമ്മയുടെ പാട്ട്

ഒരേ പൊളി; വൈറലായി നഞ്ചമ്മയുടെ പാട്ട്

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘ കലക്കാത്ത സന്ദനമേരം’ എന്ന പാട്ടിലൂടെ ശ്രദ്ധ നേടിയ നഞ്ചമ്മ വീണ്ടും പിന്നണി ഗായികയാവുന്നു. സ്റ്റേഷൻ 5 എന്ന ചിത്രത്തിനു വേണ്ടിയാണ് നഞ്ചമ്മയുടെ പാട്ടും. നഞ്ചമ്മയും നടൻ വിനോദ് കോവൂരും ചേർന്നു പാടിയ ‘കേലെ കേലെ കുംബ, മൂപ്പന്ക്ക് മൂന്നു കുംബ, ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേൽ കണ്ണ് വെച്ച്…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പ്രകാശ് മാരാർ രചിച്ച വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ‘സ്റ്റേഷൻ 5’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പ്രശാന്ത് കാനത്തൂർ ആണ്.

 

പ്രയാൺ, തൊട്ടപ്പൻ ഫെയിം പ്രിയവദ, ഡയാന ഹമീദ് എന്നിവരാണ് ‘സ്റ്റേഷൻ 5’ലെ മറ്റു പ്രധാന അഭിനേതാക്കൾ. പ്രതാപ് നായരാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. 2022 ജനുവരി 7ന് ചിത്രം തിയേറ്ററുകളിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular