Connect with us
Malayali Express

Malayali Express

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച; ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന

INDIA

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച; ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന

Published

on

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു ഡ​ല്‍​ഹി​യി​ലും ഹ​രി​യാ​ന​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. പ​ന്ത്ര​ണ്ടാം​ക്ലാ​സി​ലെ സാ​മ്പ​ത്തി​ക​ശാ​സ്ത്രം, പ​ത്താം​ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​റാ​ണ് ചോ​ര്‍​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു പ​രീ​ക്ഷ​ക​ര്‍ സി​ബി​എ​സ്‌ഇ റ​ദ്ദാ​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ന​ട​ന്ന പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ഡ​ല്‍​ഹി​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ കി​ട്ടി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക​ശാ​സ്ത്രം പ​രീ​ക്ഷ ന​ട​ന്ന​ത്. അ​ന്നു​ത​ന്നെ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​താ​യി പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പു​തി​യ പ​രീ​ക്ഷാ തീ​യ​തി സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഞാ​റ​യാ​ഴ്ച​ക്ക​കം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ല​ട​ക്കം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രീ​ക്ഷ ന​ട​ന്നെ​ങ്കി​ലും ഡ​ല്‍​ഹി​യി​ലും മ​റ്റു ചി​ല മേ​ഖ​ല​ക​ളി​ലു​മാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Continue Reading

Latest News