Connect with us
Malayali Express

Malayali Express

സി.ബി.എസ്​.ഇ പ്ലസ്​ ടു ഇക്കണോമിക്​സ്​​, പത്താം ക്ലാസ്​ കണക്ക്​ പരീക്ഷകൾ റദ്ദാക്കി

INDIA

സി.ബി.എസ്​.ഇ പ്ലസ്​ ടു ഇക്കണോമിക്​സ്​​, പത്താം ക്ലാസ്​ കണക്ക്​ പരീക്ഷകൾ റദ്ദാക്കി

Published

on

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകള്‍ റദ്ദാക്കി. ചൊവ്വാഴ്​ച നടത്തിയ പ്ലസ്​ ടു ഇക്കണോമിക്​സ്​ പരീക്ഷയും ഇന്ന്​ നടത്തിയ പത്താം ക്ലാസ്​ കണക്ക്​ പരീക്ഷയുമാണ്​ റദ്ദാക്കിയത്​. ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ പരീക്ഷാ തീയതി സിബിഎസ്ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സി.ബി.എസ്​.ഇ പരീക്ഷ ചോദ്യപേപ്പറുകളുടെ ഉളടക്കം ചോർന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബോർഡി​​​െൻറ വിശ്വസ്യതയും കുട്ടികളുടെ നൻമയും ഉയർത്തി പിടിക്കുന്നതിന്​ വേണ്ടി പരീക്ഷകൾ റദ്ദാക്കുകയാണെന്നാണ്​ സി.ബി.എസ്​.ഇ അറിയിച്ചിരിക്കുന്നത്​.

Continue Reading

Latest News