Thursday, April 25, 2024
HomeKeralaപിപി കിറ്റ് അഴിമതി 550 കിറ്റിന് 1500 അഴിമതിയില്‍ കൊവിഡിനെ കൊന്നു

പിപി കിറ്റ് അഴിമതി 550 കിറ്റിന് 1500 അഴിമതിയില്‍ കൊവിഡിനെ കൊന്നു

കോവിഡ് പശ്ചാത്തലത്തില്‍ പിപികിറ്റിനെ പോലും വിറ്റുകാശുണ്ടാക്കിയ  പിണറായി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിനെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. എത്ര അഴിമതി ചര്‍ച്ച ചെയ്താലും പിണറായി സര്‍ക്കാരിനു ഇതൊന്നും പ്രശ്‌നമില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു  ശമ്പളം കൊടുക്കാന്‍ 60 ലക്ഷം  എടുക്കാന്‍ മടിക്കുന്ന സര്‍ക്കാരിനു കെ റെയിലിന്റെ പേരില്‍ 6900 കോടി രൂപ കടം വാങ്ങാന്‍ യാതൊരു ഉളുപ്പുമില്ലെന്നാണ് ഇപ്പോഴത്തെ ആരോപണം. ഏതായാലും 550  രൂപയ്ക്കു കിട്ടാനുള്ള പിപി കിറ്റിനു 1500 രൂപ, 1500 രൂപയുടെ തെര്‍മോമീറ്ററിനു  5500 രൂപ   ചെലവായതായി പറയുന്നു. ഇതൊന്നും അഴിമതിയാണെന്നു പറയരുത്. ഇതെല്ലാം ചെറിയ അഴിമതിയെന്നു പറയാനാണ് സര്‍ക്കാരിനു താല്‍പര്യം.എന്നാല്‍ പ്രതിപക്ഷം ഇത് ഏറ്റെടുത്തിരിക്കുകയാണ്.

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അഴിമതി നടത്തിയത് പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ഗുരുതരമായ അഴിമതികളാണ് നടക്കുന്നതെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ പുറത്തിറങ്ങുക പോലും ചെയ്യാതെ കുടുങ്ങിപ്പോയ ദുരന്തകാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ. പ്രാകൃതമായ കൊള്ളയാണ് ഇവിടെ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് നല്‍കിയ പണമാണ് കൊള്ളയടിച്ചത്.മരുന്ന് വാങ്ങുന്നതിനും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമുള്ള പണമാണ് കട്ടെടുത്തത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് വേണ്ടി വായ്ത്താരി പാടിയവര്‍ ഇപ്പോള്‍ എവിടെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അഴിമതികള്‍ക്ക് മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular