Connect with us
Malayali Express

Malayali Express

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ ഒരാഴ്ച ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം ; ബെവ്‌ക്കോ വീട്ടിലെത്തിക്കും

KERALA

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ ഒരാഴ്ച ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം ; ബെവ്‌ക്കോ വീട്ടിലെത്തിക്കും

Published

on

ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി എക്സൈസ് വകുപ്പ്. മദ്യം അപേക്ഷകന്‍െ്റ വീട്ടിലെത്തിക്കാന്‍ ബെവ്കോയ്ക്ക് ചുമതല നല്‍കി. ഒരു അപേക്ഷകന് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യമായിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ നല്‍കുന്ന കുറിപ്പടി വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും എക്സൈസ് പെര്‍മിറ്റ് നല്‍കുക. സ്റ്റോക്കനുസരിച്ചായിരിക്കും ഏത് മദ്യമാണ് നല്‍കുകയെന്ന് തീരുമാനിക്കുക.

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് എക്സൈസ് ആദ്യം പെര്‍മിറ്റ് നല്‍കും. ഈ പെര്‍മിറ്റ് ബെവ്ക്കോയിക്ക് നല്‍കും. ശേഷം അപേക്ഷകന് മദ്യം ലഭിക്കും. അപേക്ഷകന്‍െ്റ നമ്പറില്‍ ബെവ്ക്കോ അധികൃതര്‍ വിളിച്ച ശേഷമായിരിക്കും മദ്യം വീട്ടിലെത്തിക്കുക. എത്ര അളവ് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ഒരാഴ്ച ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം നല്‍കാനാണ് തീരുമാനം. ഇതിന്‍െ്റ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ഒരു ദിവസം 420 മില്ലിലിറ്റര്‍ മദ്യമായിരിക്കും ലഭിക്കുക. എട്ടാം ദിവസം വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്സൈസിനെ സമീപിക്കണം.

Continue Reading

Latest News