BUSINESS
ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര നാണയനിധി മേധാവി

കൊറോണ വൈറസ് മഹാമാരി മൂലം ലോകം വിനാശകരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നുണ്ടെന്നും ഇതിനെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര നാണയനിധി അറിയിച്ചു. എന്നാല്‍ അടുത്ത വര്‍ഷം നില മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. 2020, 2021 വര്‍ഷങ്ങളിലെ വളര്‍ച്ചയുടെ സാധ്യതകള്‍ തങ്ങള്‍ വീണ്ടും വിലയിരുത്തിയെന്നും. സ്ഥിതി 2009 നെ അപേക്ഷിച്ച് മോശമായതോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് വ്യക്തമാണെന്നും ക്രിസ്റ്റലീന ജോര്‍ജിയേവ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്താരാഷ്ട്ര നാണയ, ധനകാര്യ സമിതിയുടെ (ഐ.എം.എഫിന്റെ) ഭരണസമിതിയുടെ യോഗത്തിന് ശേഷമാണ് ജോര്‍ജിയേവ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. 189 അംഗങ്ങളെ പ്രതിനിധീകരിച്ച്, കൊവിഡ് 19ന്റെ വെല്ലുവിളിയെക്കുറിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മാധ്യമങ്ങളെ കണ്ടത്. ലോക രാജ്യങ്ങളില്‍ മുഴുവന്‍ തന്നെ വൈറസ് വ്യാപിച്ചിരിക്കുന്നതിനാല്‍ പണത്തിന്റെ ലഭ്യത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ മാത്രമേ 2021ല്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ സാധ്യതമാകുകയുള്ളൂവെന്ന് ജോര്‍ജിയേവ വ്യക്തമാക്കി.
ലോകത്തെ മറ്റ് വികസിത സമ്പദ്വ്യവസ്ഥകളെപ്പോലെ തന്നെ യുഎസും മാന്ദ്യത്തിലാണ്. വികസ്വര സമ്പദ്വ്യവസ്ഥകളുടെ സ്ഥിതിയും വളരെ മോശമാണ്. അതുകൊണ്ട് തന്നെ 2020 ലെ പ്രവചനങ്ങളില്‍ മാറ്റം വരുത്തുമെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ പ്രവചനങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ജോര്‍ജിയേവ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നത് വരെ നമ്മള് ഇഷ്ടപ്പെടുന്ന ജീവിതത്തിലേക്ക് തിരികെ പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അവര്‍ വ്യക്തമാക്കി.
ലോക സമ്പദ് വ്യവസ്ഥയുടെ പെട്ടെന്നുള്ള നിര്‍ത്തല്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പാപ്പരത്തങ്ങളും പിരിച്ചുവിടലുകളും ഇതിന്റെ ഭാഗമായി നേരിടേണ്ടി വരുമെന്നും ഇത് വീണ്ടെടുക്കലിനെ ദുര്‍ബലപ്പെടുത്തുമെന്നും ഐഎംഎഫ് മേധാവി പറഞ്ഞു. ഇത് ഒഴിവാക്കാന്‍, ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും സമ്പദ് വ്യവസ്ഥയിലെ ആഘാതം കുറയ്ക്കുന്നതിനും പല രാജ്യങ്ങളും കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ നിന്ന് 81 അടിയന്തര ധനസഹായ അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായും ഐ.എം.എഫ് മേധാവി പറഞ്ഞു. വളര്‍ന്നുവരുന്ന വിപണികളുടെ മൊത്തത്തിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായുള്ള നിലവിലെ കണക്ക് 2.5 ട്രില്യണ്‍ ഡോളറാണെന്നും അവര്‍ പറഞ്ഞു. ഈ രാജ്യങ്ങളിലേക്ക് എത്രയും വേഗം പണം എത്തികാനുളള നടപടി സ്വീകരിക്കും. അതേസമയം അമേരിക്ക 2.2 ട്രില്ലിയന്‍ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് ഏറെ സാഹായകരമാകുമെന്നും ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു.
-
KERALA1 hour ago
സനുമോഹന് ബുദ്ധിമാനായ ‘സൈക്കോ’: കുറ്റബോധമില്ലാത്ത ക്രിമിനല്‍; വൈഗയെ കൊന്നത് എന്തിന് ?
-
INDIA1 hour ago
യുപിയില്‍ കൊവിഡ് മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം : നാലുപേര്‍ക്ക് പരിക്ക്
-
KERALA1 hour ago
കോഴിക്കോട്ടെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിടും
-
KERALA1 hour ago
സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍
-
KERALA1 hour ago
ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറില്‍ വാഹനം കത്തി, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു
-
INDIA1 hour ago
കോവിഡ് രണ്ടാം തരംഗം : വാക്സിന് നിര്മ്മാതാക്കളുമായിപ്രധാനമന്ത്രി ഇന്ന് യോഗം ചേരും
-
INDIA1 hour ago
ഇന്ത്യന്‍ വാക്സിന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും
-
LATEST NEWS1 hour ago
യു.എസ്. മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടാലെ അന്തരിച്ചു