Connect with us
Malayali Express

Malayali Express

തിരുവനന്തപുരത്ത് ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

KERALA

തിരുവനന്തപുരത്ത് ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

Published

on

തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലില്‍ വന്‍ മയക്കുമരുന്ന് വേട്ടയില്‍ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന 1.10 ലിറ്റര്‍ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയിലായി.കോട്ടയം മേലുകാവ് സ്വദേശികളായ ചാലമറ്റം പുതുവിളയില്‍ സുധീഷ് (27), പുളിമാവ് ഇരുമാപ്രപീടികപറമ്പില്‍ ജസ്റ്റിന്‍ പി മാത്യു (വാവ, 33) എന്നിവരെയാണ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

വെളിച്ചെണ്ണയുടെ ബ്രാന്‍ഡഡ് കുപ്പികളില്‍ നിറച്ച് സീല്‍ ചെയ്ത് എണ്ണയെന്ന വ്യാജേനയാണ് ഇവര്‍ ഹാഷിഷ് ഓയില്‍ തലസ്ഥാനത്തെത്തിച്ചത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സുധീഷിനെതിരെ ബാംഗ്ലൂര്‍ പൊലീസില്‍ കേസുണ്ട്. ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണത്ത് നിന്ന് സ്ഥിരമായി ഹാഷിഷ് ഓയില്‍ വാങ്ങി കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളില്‍ വില്‍പന നടത്തിയിരുന്ന സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ സി.ഐ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്.

Continue Reading

Latest News