Connect with us
Malayali Express

Malayali Express

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു; ഈ റൂട്ടില്‍ യാത്ര ചെയ്തവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണമെന്ന് നിര്‍ദേശം

KERALA

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു; ഈ റൂട്ടില്‍ യാത്ര ചെയ്തവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണമെന്ന് നിര്‍ദേശം

Published

on

ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ വഴികളിലൂടെ സഞ്ചരിച്ചവര്‍ വിവരം പത്തനംതിട്ട ജില്ലാഭരണകൂടത്തെ അറിയിക്കണം.

പത്തനംതിട്ടയില്‍ കോവിഡ്19 രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി കഴിഞ്ഞു. ഇവര്‍ പുറത്തിറങ്ങുകയോ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടത്തിന്റെ താക്കീതുമുണ്ട്. രണ്ടുപേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരാണ്. 21പേരുടെ സ്രവം പരിശോധനക്കയച്ചതില്‍, ആറുപേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. കൂടുതല്‍പേരെ ഐസൊലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. വീട്ടില്‍ നിരീക്ഷണത്തിലുള്ള ചിലരില്‍ രോഗം ലക്ഷണംകണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണിത്. എല്ലാവരുടെയും സഹകരണം വേണമെന്നും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News