Connect with us
Malayali Express

Malayali Express

ഇന്ത്യയുടെ മ​തേ​ത​ര​ത്വ​ത്തെയാണ് പൗരത്വ ബില്ലിലൂടെ കൊലപ്പെടുത്തുന്നത് : രമേശ് ചെന്നിത്തല

KERALA

ഇന്ത്യയുടെ മ​തേ​ത​ര​ത്വ​ത്തെയാണ് പൗരത്വ ബില്ലിലൂടെ കൊലപ്പെടുത്തുന്നത് : രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: പൗരത്വ ബില്ലി‍നെതിരെ പ്രതിഷേധിച്ചും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വിലക്കയറ്റത്തിന് ഉള്‍പ്പെടെ കാരണമാകുന്നു എന്ന് ആരോപിച്ചും യുഡിഎഫ് സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിച്ചു. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റിടങ്ങളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നിലുമായിരുന്നു പ്രതിഷേധം നടന്നത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുത്തു. ഭാരതത്തിന്റെ മ​തേ​ത​ര​ത്വ​ത്തെയാണ് പൗരത്വ ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊലപ്പെടുത്തുന്നതെന്നു സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു.

മതത്തിന്റെ പേരിലുള്ള പൗരത്വം രാജ്യത്ത് ആദ്യ സംഭവമാണെന്നും നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ പിച്ചിച്ചീന്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ തുടര്‍ച്ചയായുള്ള വിദേശ സന്ദര്‍ശനം സംസ്ഥാനത്ത് എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്നു വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു .ഖജനാവു കാലിയായിട്ടും സര്‍ക്കാരിന്റെ ധൂര്‍ത്തില്‍ ഒരു കുറവുമില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Latest News