INDIA
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമെന്റ ത്രിദിന ഇന്ത്യ സന്ദര്‍ശനമാണ് റദ്ദാക്കിയത്.
ഇന്തോ-പസഫിക് റീജണല്‍ ചര്‍ച്ചക്കായി അബ്ദുല്‍ മോമന്‍ ഇന്ന് വൈകീട്ട് 5.20 ന് ഡല്‍ഹിയിലെത്തുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ സന്ദര്‍ശനം റദ്ദാക്കി സന്ദേശമയക്കുകയായിരുന്നു.
അതേസമയം, അയല്‍രാജ്യമായ ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ അബ്ദുല്‍ മോമന്‍ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്നും എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പൗരത്വ ഭേദഗതി ബില്‍ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കും. ഇന്ത്യയുടെ പുതിയ നടപടി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നതായും മന്ത്രി അബ്ദുല്‍ മോമന്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
-
KERALA8 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA8 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA8 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA9 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA10 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA10 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA10 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന