Thursday, April 25, 2024
HomeAsiaജനവാസകേന്ദ്രത്തില്‍ മസ്ജിദ് നിര്‍മ്മിക്കാൻ യൂട്യൂബര്‍ ദൗദ് കിം : സമ്മതിക്കില്ലെന്ന് പ്രദേശവാസികള്‍ ; പദ്ധതി ഉപേക്ഷിച്ചു

ജനവാസകേന്ദ്രത്തില്‍ മസ്ജിദ് നിര്‍മ്മിക്കാൻ യൂട്യൂബര്‍ ദൗദ് കിം : സമ്മതിക്കില്ലെന്ന് പ്രദേശവാസികള്‍ ; പദ്ധതി ഉപേക്ഷിച്ചു

കൊറിയയിലെ ജനവാസകേന്ദ്രത്തില്‍ മസ്ജിദ് നിർമ്മിക്കാൻ ഒരുങ്ങി യൂട്യൂബർ ദൗദ് കിം .പടിഞ്ഞാറൻ തുറമുഖ നഗരമായ ഇഞ്ചിയോണിലാണ് പള്ളി പണിയാൻ ദൗദ് കിം പദ്ധതിയിട്ടത് .

എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് എതിർപ്പ് ഉണ്ടായതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന . ഭൂവുടമകളുടെ അഭ്യർത്ഥന പ്രകാരം കിം ഭൂമി വാങ്ങല്‍ കരാർ റദ്ദാക്കിയതായും കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതായും പള്ളി നിർമ്മിക്കാനുള്ള കിമ്മിന്റെ പദ്ധതികളെക്കുറിച്ച്‌ അറിയില്ലെന്നും ഭൂവുടമകള്‍ പറഞ്ഞു..52 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും 3.5 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമുള്ള താരമാണ് കിം .

മസ്ജിദ് നിർമ്മിക്കാൻ ഭൂമി വാങ്ങാൻ അഡ്വാൻസ് നല്‍കിയതായും , ബാക്കി തുക ഉടൻ നല്‍കുമെന്നും കിം പറഞ്ഞിരുന്നു.തന്റെ ആരാധകരില്‍ നിന്ന് കിം സംഭാവനകളും ആവശ്യപ്പെട്ടിരുന്നു . “അവസാനം നിങ്ങളുടെ സഹായത്തോടെ, ഇഞ്ചിയോണില്‍ ഒരു മസ്ജിദ് പണിയാനുള്ള ഭൂമിയുടെ കരാറില്‍ ഞാൻ ഒപ്പുവച്ചു. ഈ ദിവസം വന്നിരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കൊറിയക്കാർക്കുള്ള ദവയ്‌ക്കായി ഒരു പ്രാർത്ഥനാ സ്ഥലവും ഇസ്ലാമിക് പോഡ്‌കാസ്റ്റ് സ്റ്റുഡിയോയും നിർമ്മിക്കാൻ ഞാൻ പദ്ധതിയിടുന്നു,” കിം പറഞ്ഞു.

എന്നാല്‍, സ്‌കൂളുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും സമീപം മസ്ജിദ് നിർമിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.2019-ല്‍ കിം ചെയ്ത ലൈംഗിക കുറ്റകൃത്യം എതിർപ്പ് കൂടുതല്‍ ശക്തമാക്കി . തുടർന്നാണ് മസ്ജിദ് നിർമ്മാണ പദ്ധതി ഉപേക്ഷിച്ചത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular