BUSINESS
കോര്‍പറേറ്റ് നികുതി 25.17 ശതമാനമായി കുറച്ചു

പനാജി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തുകയും ഉത്പാദന മേഖലയിലുള്ള പുതിയ കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. ആഭ്യന്തരകമ്പനികള്‍ക്ക് 25.17 ശതമാനവും പുതിയ കമ്പനികള്‍ക്ക് 17.01 ശതമാനവുമാണു പുതുക്കിയ നികുതി. ഇതിനായി ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം 1-ാം തീയതിക്കു ശേഷം തുടങ്ങുന്ന നിര്‍മാണ കമ്പനികള്‍ 2023 വരെ 15 ശതമാനം നികുതി അടച്ചാല്‍ മതിയാകും. ഗോവയില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. പ്രഖ്യാപനത്തെ തുടര്‍ന്ന് സെന്‍സെക്സ് 1300 പോയിന്റും നിഫ്റ്റി 345 പോയിന്റും ഉയര്‍ന്നു.
വളര്‍ച്ചയും നിക്ഷേപവും ത്വരിതപ്പെടുത്തുന്നതിനായി ആദായനികുതി നിയമത്തില്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയാണ്. ആഭ്യന്തരകന്പനികള്ക്ക് ആദായനികുതി 22 ശതമാനമായി കുറച്ചു. കമ്പനികള്‍ക്ക് ഇതു തെരഞ്ഞെടുക്കാം. ഈ പദ്ധതിയില്‍ മറ്റ് ഒഴിവോ ഇന്‍സെന്റീവോ ലഭിക്കില്ല. 2020 സാമ്പത്തികവര്‍ഷം മുതല്‍ ഇതു പ്രാബല്യത്തില്‍ വരും – നിര്‍മല പറഞ്ഞു.
സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വായ്പാ വിതരണം കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും അതുവഴി വായ്പ എടുക്കുന്നതിന് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമുള്ള നിര്‍ദേശവും മന്ത്രി നല്കി. ബാങ്ക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ വായ്പ നയം വ്യക്തമാക്കിയത്.
-
INDIA19 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA33 mins ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS39 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA45 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA1 hour ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA1 hour ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA1 hour ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA1 hour ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം