Saturday, April 20, 2024
HomeUSAവെർജീനിയയിൽ യുവ പൊലിസ് ഓഫിസർ വെടിയേറ്റു മരിച്ചു

വെർജീനിയയിൽ യുവ പൊലിസ് ഓഫിസർ വെടിയേറ്റു മരിച്ചു

വൈസ് കൗണ്ടി ∙29–ാം ജന്മദിനത്തിൽ വെർജീനിയ പൊലിസ് ഓഫിസർ മൈക്കിൾ ചാൻഡലൽ  വെടിയേറ്റു മരിച്ചു.

നവംബർ 13 ശനിയാഴ്ച അടഞ്ഞുകിടന്നിരുന്ന വീട് പരിശോധിക്കാനെത്തിയതായിരുന്നു വെർജീനിയ ബിഗ് സ്റ്റോൺ ഗാഫ് പൊലിസ് ഓഫിസർ മൈക്കിൾ ചാൻഡലൽ.

വാതിലിൽ മുട്ടിവിളിച്ചപ്പോൾ അകത്തുണ്ടായിരുന്ന പ്രതി പോലിസ് ഓഫിസർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഓഫിസർ ഡ്രൈവിലേക്കു പുറത്തുള്ള ഡിച്ചിൽ വീണു. അൽപസമയത്തിനകം സംഭവ സ്ഥലത്തെത്തിയ മറ്റു  ഓഫിസർമാർ അബോധാവസ്ഥയിൽ കിടന്നിരുന്ന മൈക്കിളിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നുവെന്ന് വൈസ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

സംഭവം നടന്ന വീടിനുവെളിയിൽ പോലിസ് ഓഫിസറുടെ വാഹനവും മറ്റൊരു വാഹനവും കിടന്നിരുന്നു. ഇതിനകം വെടിവെച്ചുവെന്നു കരുതുന്ന പ്രതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.തുടർന്നു പൊലിസ് നടത്തിയ അന്വേഷണത്തിൽ ടെന്നിസ്സിയിലെ കിങ്ങ്സ് പോർട്ട് ട്രാവൽ ഇന്നിൽ നിന്നും പ്രതിയെന്നു സംശയിക്കുന്ന 38 കാരനെ പിടികൂടിയിട്ടുണ്ട്.

വൈകി കിട്ടിയ റിപ്പോർട്ടനുസരിച്ചു മൈക്കിൾ ഡോണിവാൻ വൈറ്റ് (33) എന്ന പ്രതിയെയാണ് പോലിസ് അറസ്റ്റു ചെയ്തത്. പ്രൊബേഷൻ വയലേഷനു പൊലിസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതിയാണ് വൈറ്റ്. ജന്മദിനത്തിൽ വിധി തട്ടിയെടുത്ത മൈക്കിളിന്റെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്ന് പൊലിസ് ചീഫ് സ്റ്റീഫൻ ഹാം അഭ്യർഥിച്ചു.

പി.പി.ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular