Friday, March 29, 2024
HomeUSAമലയാളി ജഡ്ജ് കെ. പി. ജോർജ് ഹൂസ്റ്റണിൽ ശസ്ത്രക്രിയക്കു വിധേയനായി

മലയാളി ജഡ്ജ് കെ. പി. ജോർജ് ഹൂസ്റ്റണിൽ ശസ്ത്രക്രിയക്കു വിധേയനായി

ഹൂസ്റ്റൺ ∙ പോർട്ട്‍ബന്റ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ. പി. ജോർജ് ഉദരത്തിനകത്തു അനുഭവപ്പെട്ട വേദനയെ തുടർന്ന് ശസ്ത്രക്രിയക്കു വിധേയനാകുകയും, ഞായറാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യുകയും ചെയ്തു.  .നവംബർ 13 ശനിയാഴ്ച വയറിനകത്ത് അതിശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹൂസ്റ്റണിലുള്ള മെമ്മോറിയൽ ഹെർമൺ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിദഗ്ദ പരിശോധനയിൽ കിഡ്നി സ്റ്റോൺ കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഞാൻ പരിപൂർണ ആരോഗ്യവാനാണ്. ഏതാനും ദിവസത്തിനകം ഓഫിസിലെത്തി ജോലി  തുടരുവാൻ കഴിയുമെന്നും ജോർജ് പറഞ്ഞു. ഓഫിസിലെത്തുന്നതുവരെ വീട്ടിലിരുന്നു വെർച്വലായി ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്നും കൗണ്ടി ജഡ്ജി അറിയിച്ചു.

നവംബർ 14 ഞായറാഴ്ച ഡിസ്ചാർജു ചെയ്തതോടെ തന്നെ ശുശ്രൂഷിച്ച നഴ്സുമാരോടും ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരോടും ജോർജ് നന്ദി അറിയിച്ചു.

ജഡ്ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നറിഞ്ഞു നൂറുകണക്കിന് കത്തുകളാണ് എത്രയും വേഗം  സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു ഓഫിസിൽ ലഭിച്ചത്. എല്ലാവരോടും ജോർജ് പ്രസ്താവനയിൽ നന്ദി രേഖപ്പെടുത്തി.

പി പി ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular