Friday, March 29, 2024
HomeKeralaചോദ്യം ഇഷ്ടപ്പെട്ടില്ല, രോഷാകുലനായി മുഖ്യമന്ത്രി; സംഭവം സാംസ്‌കാരിക മുഖാമുഖത്തില്‍

ചോദ്യം ഇഷ്ടപ്പെട്ടില്ല, രോഷാകുലനായി മുഖ്യമന്ത്രി; സംഭവം സാംസ്‌കാരിക മുഖാമുഖത്തില്‍

തൃശൂര്‍: സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 10 വര്‍ഷമായി തുടങ്ങിയിട്ട്. കുട്ടികളാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമാണിത്. പക്ഷേ ഇത് ഓടുന്നില്ലല്ലോ’എന്നാണ് ഷിബു ചക്രവര്‍ത്തി ചോദിച്ചത്.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച്‌ തെറ്റായി പറയരുതെന്ന് സ്വരം കടുപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. അന്താരാഷ്ട്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയര്‍ത്തിക്കൂടേ എന്ന് ഷിബു ചക്രവര്‍ത്തി ചോദ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്ന് അഭിപ്രായം പറയാന്‍ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമര്‍ശിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular