Thursday, April 25, 2024
HomeUSAആസ്ട്രോ വേൾഡ് ദുരന്തം; മരണം പത്തായി

ആസ്ട്രോ വേൾഡ് ദുരന്തം; മരണം പത്തായി

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ ട്രാവിസ് സ്ക്കോട്ട് ആസ്ട്രോ വേൾഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.നവംബർ 14 ഞായറാഴ്ച ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന 9 വയസുകാരൻ എബ്രാ ബ്ളോത്ത് ഞായറാഴ്ച മരണത്തിനു കീഴടങ്ങിയതായി ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. നവംബർ 5 ന് നടന്ന സംഭവത്തിൽ അന്നേ ദിവസം തന്നെ 8 പേരും രണ്ടു ദിവസം മുൻപ് ഇന്ത്യൻ അമേരിക്കൻ കോളജ് വിദ്യാർഥിനി ഷഹാനിയും മരിച്ചിരുന്നു.

ഹൂസ്റ്റൺ ദുരന്തത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് എബ്രാ. എബ്രായുടെ പേരിൽ ഗോ ഫണ്ട് മി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എബ്രായുടെ മരണത്തിൽ ഞാൻ അതിയായി ഖേദിക്കുന്നു. എബ്രായുടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും എന്റെ അനുശോചനം അറിയിക്കുന്നു.– മേയർ ട്വിറ്ററിൽ കുറിച്ചു. ഹൃദയത്തിനുംനശ്വാസകോശത്തിനും തലച്ചോറിനും ഏറ്റ ക്ഷതമാണ് എബ്രായുടെ മരണത്തിനു കാരണമായത്.

എബ്രായുടെ കുടുംബാംഗങ്ങൾ ട്രാവിസ് സ്ക്കോട്ടിനെതിരെ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ട്.പിതാവിന്റെ തോളിലിരുന്നിരുന്ന എബ്രാ തിരക്കിനിടയിൽപ്പെട്ടു താഴെ വീഴുകയായിരുന്നു. പിതാവ് ട്രെസ്റ്റനും നിലത്തു വീണ് അബോധാവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീട് ബോധം തിരിച്ചു കിട്ടിയിരുന്നു.ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതാണ് ദുരന്തത്തിനു കാരണമായതെന്ന് പേഴ്സണൽ അറ്റോർണി ബെൻ ക്രംപ് പറഞ്ഞു.

പി.പി.ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular