Wednesday, April 24, 2024
HomeKeralaലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല: കെ.സി.വേണുഗോപാല്‍

ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല: കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: മുസ്‌ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.
അതിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

പരസ്പരം ആലോചിച്ചശേഷം യുഡിഎഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനമെടുക്കും.ഇത് മുന്നണി രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ മുന്നണി മുന്നോട്ട് പോകൂ എന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിപട്ടിക പുറത്തുവരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular