Thursday, March 28, 2024
HomeIndiaആ​രും വി​ശ​ന്ന് മ​രി​ക്ക​രു​ത്; കേ​ന്ദ്ര​ത്തി​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സു​പ്രീം കോ​ട​തി

ആ​രും വി​ശ​ന്ന് മ​രി​ക്ക​രു​ത്; കേ​ന്ദ്ര​ത്തി​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഭ​ക്ഷ​ണം ല​ഭ്യ​മാ​കാ​തെ ആ​രും മ​രി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി.
ഒ​രു ക്ഷേ​മ രാ​ഷ്ട്ര​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ഭ​ക്ഷ​ണം കി​ട്ടാ​തെ മ​രി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ട്. വി​ശ​ന്ന് മ​രി​ക്കാ​തി​രി​ക്കാ​ന്‍ സ​മൂ​ഹ അ​ടു​ക്ക​ള പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ പ​ദ്ധ​തി​ക്കാ​യു​ള്ള ദേ​ശീ​യ ന​യം രൂ​പീ​ക​രി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ മ​റു​പ​ടി. രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മൂ​ഹ അ​ടു​ക്ക​ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ ഒ​ക്ടോ​ബ​ര്‍ 27ന് ​സു​പ്രീം കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴും വി​വ​ര​ങ്ങ​ള്‍ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യെ​ക്കു​റി​ച്ചോ സം​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളെ​ക്കു​റി​ച്ചോ അ​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ടി​നെ​ക്കു​റി​ച്ചോ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. മൂ​ന്ന് ആ​ഴ്ച​യ്ക്ക​കം കേ​ന്ദ്രം തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular