KERALA
എസ്.എസ്.എല്‍.സി. പരീക്ഷ ഇന്നു തുടങ്ങും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. 4,41,103 കുട്ടികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45-നാണു പരീക്ഷ തുടങ്ങുന്നത്. ആകെ 2935 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഗൾഫിലും ലക്ഷദ്വീപിലും ഒൻപതു വീതം കേന്ദ്രങ്ങളുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. കഴിഞ്ഞ വർഷം കണക്കു പരീക്ഷയുടെ ചോദ്യം ചോർന്ന സാഹചര്യത്തിൽ ഇത്തവണ മുൻകരുതൽ എടുത്തിട്ടുണ്ട്. ഓരോ വിഷയത്തിന്റെയും നാലു സെറ്റ് ചോദ്യങ്ങൾ തയാറാക്കി അതിൽ നിന്ന് ഒരെണ്ണം ഉപയോഗിച്ചിരുന്ന സ്ഥാനത്ത് എട്ടു സെറ്റ് ചോദ്യങ്ങളാണ് ഇത്തവണ തയാറാക്കിയത്. കോളജ് അധ്യാപകൻ അധ്യക്ഷനും ഹൈസ്കൂൾ അധ്യാപകർ അംഗങ്ങളുമായ സമിതിയാണ് ഓരോ വിഷയത്തിന്റെയും ചോദ്യം തയാറാക്കിയത്.
മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയര്‍സെക്കന്ററി സ്കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. 2422 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ അഞ്ച് കേന്ദ്രങ്ങളിലായി മൂല്യനിര്‍ണ്ണയം നടക്കും. മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി ഒരാഴ്ച കൊണ്ട് ഫലപ്രഖ്യാപനം ഉണ്ടാകും. ഫലം പ്രഖ്യാപിക്കുന്ന തീയതി സര്‍ക്കാര്‍ പിന്നീട് അറിയിക്കും.
-
KERALA6 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA6 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA24 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA24 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA24 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA24 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA24 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ