Friday, March 29, 2024
HomeKeralaഅറസ്റ്റിലായ സുകുമാരക്കുറുപ്പിനെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയത് നാല് മണിക്കൂറോളം; തലമുടിയെല്ലാം വെട്ടി വെടിപ്പാക്കിയ പിടികിട്ടാപ്പുള്ളിയെ കയ്യില്‍...

അറസ്റ്റിലായ സുകുമാരക്കുറുപ്പിനെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയത് നാല് മണിക്കൂറോളം; തലമുടിയെല്ലാം വെട്ടി വെടിപ്പാക്കിയ പിടികിട്ടാപ്പുള്ളിയെ കയ്യില്‍ കി‌ട്ടിയിട്ടും വിട്ടയച്ചത് വലിയ പാളിച്ച; മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനെ ഒരിക്കല്‍ പോലീസിന്റെ കൈയ്യില്‍ കിട്ടിയിട്ടും പൂട്ടാനാകാതെ പോയി എന്ന് വെളിപ്പെടുത്തി മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്.

ആളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് അന്ന് വിട്ടയച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദുല്‍ഖര്‍ നായകനായെത്തുന്ന കുറുപ്പ് എന്ന ചിത്രം ചര്‍ച്ചയായതോടെയാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.

അലക്‌സാണ്ടര്‍ ജേക്കബ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ കഥ പറഞ്ഞത്. അന്ന് കേസ് തെളിയിക്കുന്നതിന് ഇന്നത്തെപ്പോലെ ശാസ്ത്രീയ രീതികള്‍ കുറവാണ്. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അയാളെ വിട്ടയയ്ക്കുകയായിരുന്നു എന്നും അലക്സാണ്ടര്‍ ജേക്കബ് വ്യക്തമാക്കുന്നു.’പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്ന പ്രതിയെ തിരിച്ചറിയാന്‍ ശാസ്ത്രീയമായ വഴികള്‍ ഇല്ലാതിരുന്നതിനാലാണ് അന്നയാളെ വിട്ടയച്ചതെന്നും മുന്‍ ഡിജിപി പറയുന്നു. പൊലീസിന്റെ കൈയില്‍ കിട്ടിയ സമയത്ത് തലമുടിയെല്ലാം വെട്ടി മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നു സുകുമാരക്കുറുപ്പ്.

മൂന്നുനാലു മണിക്കൂറോളം ഇയാള്‍ പൊലീസ്സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാന്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍, സുകുമാരക്കുറുപ്പ് അല്ല എന്ന് കരുതി വിട്ടയക്കുകയായിരുന്നു. ഇത് പൊലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വലിയ പാളിച്ചയാണ്. ഇപ്പോഴാണെങ്കില്‍ ഫിങ്കര്‍ പ്ലിന്റ് എടുത്താല്‍ കംപ്യൂട്ടര്‍ വഴി തിരുവനന്തപുരത്ത് അയച്ച്‌ ആളെ തിരിച്ചറിയാന്‍ അഞ്ച് മിനിറ്റ് മതി. അന്ന് പക്ഷെ ഇത് സാധ്യമല്ലായിരുന്നു.

ഫിങ്കര്‍ പ്രിന്റ് എടുത്ത് താരതമ്യം ചെയ്ത് ആളെ കണ്ടെത്താന്‍ മന്നുനാലു ദിവസമെടുക്കും. അന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ആളെ പറഞ്ഞുവിട്ട്, മൂന്ന് ദിവസം കഴിഞ്ഞാണ് ഫിങ്കര്‍ പ്രിന്റിന്റെ റിസല്‍ട്ട് വരുന്നതും. സ്റ്റേഷനില്‍ കൊണ്ടുവന്നയാള്‍ സുകുമാരക്കുറുപ്പ് ആയിരുന്നു എന്ന് പൊലീസുകാര്‍ക്ക് മനസിലായതും. ഇന്ന് ഇങ്ങനെ സംഭവിക്കില്ല’, മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular