Thursday, March 28, 2024
HomeKeralaഐ.സി.എഫ് മെഡിക്കല്‍ സെമിനാറും ആരോഗ്യ ബോധവത്കരണവും

ഐ.സി.എഫ് മെഡിക്കല്‍ സെമിനാറും ആരോഗ്യ ബോധവത്കരണവും

ജിദ്ദ: പ്രവാസി സമൂഹം ഏറ്റവും കൂടുതല്‍ നേരിടുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും വൃക്കരോഗങ്ങളും തടയുന്നതിനായി ഇന്ത്യൻ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐ.സി.എഫ്) നേതൃത്വത്തില്‍ ആരോഗ്യബോധവത്‌കരണവും സൗജന്യ മെഡിക്കല്‍ പരിശോധനകളും നടത്തി.’ബെറ്റർ വേള്‍ഡ്, ബെറ്റർ ടുമാറോ’എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ആചരിക്കുന്ന മാനവ വികസന വർഷം കാമ്ബയിന്റെ ഭാഗമായി നടന്ന ‘മെഡികോണ്‍’ മെഡിക്കല്‍ സെമിനാറിനും സംശയ നിവാരണങ്ങള്‍ക്കും അബീർ പോളിക്ലിനിക്ക് ജനറല്‍ പ്രാക്ടീഷനർ ഡോ. അഷ്‌റഫ് നേതൃത്വം നല്‍കി.

ഐ.സി.എഫ് മെഡിക്കല്‍ സെമിനാറും ആരോഗ്യ ബോധവത്കരണവുംഐ.സി.എഫ് അസീസിയ്യ, മക്റോണ, സുലൈമാനിയ്യ സെക്ടറുകള്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ രക്തസമ്മർദവും ബ്ലഡ് ഷുഗറിന്റെ അളവും സൗജന്യമായി പരിശോധിച്ചു. ഐ.സി.എഫ് ഇന്റർനാഷനല്‍ കൗണ്‍സില്‍ വെല്‍ഫെയർ സെക്രട്ടറി മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. ഹംസ സഖാഫി കുറ്റൂർ അധ്യക്ഷത വഹിച്ചു. അബീർ പോളിക്ലിനിക്ക് ഓപറേഷൻ മാനേജർ നഹാസ് ആലപ്പുഴ, ഐ.സി.എഫ് ജിദ്ദ സെൻട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീൻ തങ്ങള്‍, നേതാക്കളായ അബു മിസ്ബാഹ് ഐക്കരപ്പടി, മുഹ്‌സിൻ സഖാഫി, മൻസൂർ മണ്ണാർക്കാട്, അബ്ദുല്‍ ഗഫൂർ പുളിക്കല്‍ തുടങ്ങിയവർ സംബന്ധിച്ചു. റഷീദ് പന്തല്ലൂർ സ്വാഗതവും മുഹ്‌യിദ്ദീൻ വഴക്കാട് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular