Saturday, April 27, 2024
HomeKeralaശത്രുവിനോടു പോലും ചെയ്യരുത്. ജി സുധാകരനോട് ഇതു വേണ്ടായിരുന്നു അനുഭവിച്ചോള്ളൂം

ശത്രുവിനോടു പോലും ചെയ്യരുത്. ജി സുധാകരനോട് ഇതു വേണ്ടായിരുന്നു അനുഭവിച്ചോള്ളൂം

ജി സുധാകരന്‍ എന്ന അഴിമിതിരഹിതനായ   നേതാവ് ഇന്നു സിപിഎമ്മിനു വെറുക്കപ്പെട്ടവനാണ്. സിപിഎമ്മിനുള്ളിലെ ചില നേതാക്കള്‍ക്ക് എന്നു പറയുന്നതാണ് നല്ലത്. അഴിമതിക്കാണിക്കാത്തവരെല്ലാം വെറുക്കപ്പെട്ടവരായി മാറുകയാണോ?  സ്വന്തം നാട്ടില്‍ നടക്കുന്ന പരിപാടികളില്‍ പോലും ക്ഷണിക്കുന്നില്ല എന്തൊരു ക്രൂരതയാണിത്.

പുന്നപ്ര ജെ ബി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന നോട്ടീസില്‍ നിന്ന് ജി സുധാകരന്റെ പേരുള്‍പ്പെട്ട ഭാഗം ഫോട്ടോഷോപ്പിലൂടെ മായ്ച്ചത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ജി സുധാകരന്‍ എം എല്‍ എ ആയിരുന്നപ്പോള്‍ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. അതേസമയം,? എച്ച് സലാം എം എല്‍ എയുടെ ഓഫീസാണ് ഉദ്ഘാടന നോട്ടീസ് അച്ചടിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സുധാകരന്റെ പേര് മാറ്റിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എം എല്‍ എ പ്രതികരിച്ചത്.

ജി സുധാകരന്റെ വീടിന് തൊട്ടടുത്താണ് സ്‌കൂളെങ്കിലും പരിപാടിയിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നില്ല. ഉദ്ഘാടനവുമായി ബന്ധപ്പെട്ട നോട്ടീസില്‍ സ്‌കൂളിന്റെ ചിത്രവും കൊടുത്തിരുന്നു. എന്നാല്‍, യഥാര്‍ഥ കെട്ടിടത്തിന് മുകളില്‍ കൊടുത്തിട്ടുള്ള ‘ജി സുധാകരന്‍ എം എല്‍ എ ആസ്തി വികസന ഫണ്ട് 2019-20’ എന്ന ഭാഗം നോട്ടീസിലെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നീക്കം ചെയ്തതാണെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്. വിവാദത്തെ തുടര്‍ന്ന് പുതിയ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ജി സുധാകരന്റെ പേര് അച്ചടിച്ച കെട്ടിടത്തിന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ അടുത്തിടെയാണ് സംസ്ഥാന സമിതിയംഗമായ ജി സുധാകരന്‍ സി പി എമ്മി?ന്റെ പരസ്യശാസന നേരിട്ടത് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയവേളയിലും തിരഞ്ഞെടുപ്പ് പ്രചാരണസമയത്തും പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരന്‍ പെരുമാറിയതെന്ന് സി പി എം വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular